Friday, April 4, 2025

വൈക്കത്തപ്പന്റെ നാട്ടിൽ സ്വപ്നസൗധം വാങ്ങി നടൻ ബാല; ഒപ്പം കോകിലയും

Must read

- Advertisement -

തന്റെ വിവാഹത്തിന് ശേഷം പുതിയൊരു വീട് സ്വന്തമാക്കിയിരിക്കുകയാണ് നടൻ ബാല. വിവാഹവും വിവാദങ്ങളുമായി കുറച്ചു നാളുകളായി ബാലയുടെ വാർത്തകൾ സോഷ്യൽ മീഡിയയിൽ സജീവമാണ് .
എന്നാൽ, കഴിഞ്ഞദിവസമാണ് താരം കൊച്ചി വിട്ട് വൈക്കത്തേക്ക് താമസം മാറിയത്.

പുതിയ വീട് അതിമനോഹരമായി കായൽക്കരയിൽ ഒരു വെസ്റ്റേൺ സ്റ്റൈലിൽ ആണ് ഒരുക്കിയത്.
നിറയെ മരങ്ങളും പൂച്ചെടികളും ഒക്കെ ആയി സിനിമകളിലോക്കെ കാണുന്ന ഒരു വീടിന്റെ ലുക്ക് എന്നാണ് ആരാധകർ കുറിച്ചത്. സ്വപ്നസമാനമായ വീടിന്റെ മറ്റൊരു പ്രത്യേകത നീണ്ട ഇടനാഴിയും വൈകുന്നേരങ്ങളിൽ കായലിൽ നിന്നും വീശുന്ന നല്ല തണുത്ത കാറ്റ് ഏൽക്കാനായി പുൽ തകടിയിൽ സെറ്റ് ചെയ്തിരിക്കുന്ന വിശ്രമ ഇടങ്ങളും മറ്റുമാണ്.

ആർക്കും സ്വർഗ്ഗം എന്ന് തോന്നിപ്പോകുന്ന അതി മനോഹരമായ വീടിന്റെ വീഡിയോ കഴിഞ്ഞദിവസമാണ് ബാല തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പുറത്തുവിട്ടത്. അതേസമയം വിവാഹം കഴിഞ്ഞു നാളുകൾ പിന്നിട്ടപ്പോഴേക്കും നടന്റെ മാറ്റം കണ്ട് അമ്പരക്കുകയാണ് ആരാധകർ.

ബാലയുടെ പെരുമാറ്റത്തിലും രൂപത്തിലും എല്ലാം വമ്പൻ മാറ്റങ്ങൾ ആണ് സംഭവിച്ചിരിക്കുന്നത്. ശരിയായ ഉറക്കം ഭക്ഷണം സമാധാനം എന്നൊക്കെയാണ് മാറ്റത്തെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് ബാല നൽകിയ മറുപടി. അതേസമയം കോകില ഒരു കടുത്ത ശിവ ഭക്ത കൂടി ആയതുകൊണ്ടുതന്നെയാണ് കോട്ടയം ജില്ലയിലെ ഏറ്റവും പേര് കേട്ട ക്ഷേത്രമായ വൈക്കത്തേക്ക് ബാല മാറിയത് എന്നും സംസാരമുണ്ട്. വീട്ടിൽ ഒരു ചെറിയ ഇടത്തിൽ ആണ് പൂജാമുറി അവിടെയും ശിവനും പാർവതിയും മാത്രമാണ്.

കോകിലയെ റാണി ആക്കി വാഴിക്കും എന്നാണ് വിവാഹം കഴിഞ്ഞവേളയിൽ ബാല പറഞ്ഞതും. അത് അക്ഷരാർത്ഥത്തിൽ ശരിയാകുന്ന രീതിയിൽ ആണ് പുതിയ വീടും ചുറ്റുപാടുകളും ബാല കോകിലകക്ക് വേണ്ടി സെറ്റ് ആക്കിയത്. അതേസമയം ബാലയുടെ പുതിയ സിനിമ വരുമെന്നും കോകില പറഞ്ഞിരുന്നു.

See also  ട്രെയിൻ യാത്രയ്‌ക്കെത്തിയ യുവാവിനെ പ്ലാറ്റ്‍ഫോമിൽ വെച്ച് തെരുവുനായ ആക്രമിച്ചു…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article