Sunday, October 19, 2025

മാംസ പിണ്ഡത്തിന് അനങ്ങാന്‍ വയ്യ…മോശം കമന്റിന് മറുപടിയായി തന്റെ രോഗാവസ്ഥ വിവരിച്ച് നടി അന്നാരാജന്‍

Must read

അങ്കമാലി ഡയറിസിലെ ലിച്ചിയായി തകര്‍ത്ത് അഭിനയിച്ച് മലയാളികളുടെ മനസില്‍ ഇടം നേടിയ നടിയാണ് അന്നരാജന്‍. ഹണിറോസിനെപ്പോലെ തന്നെ നിരവധി സംരംഭങ്ങളുടെ ഉദ്ഘാടനങ്ങള്‍ക്കും ഇപ്പോള്‍ നിറസാന്നിധ്യമാണ് അന്നരാജന്‍ ഇപ്പോള്‍. എന്നാല്‍ തുടര്‍ച്ചയായി ബോഡി ഷെയിമിങ്ങിന് ഇരയാവുകയാണ് അന്നാരാജന്‍ (Actress Anna Rajan).

അന്നരാജന്റെ ഇന്‍സ്റ്റാഗ്രാമില്‍ റീല്‍സുകളും ഫോട്ടോയും പങ്ക് വയ്ക്കുന്നതിനടിയില്‍ മോശം കമന്റിടുന്നവരുമുണ്ട്. അത്തരത്തില്‍ തന്നെ വേദനിപ്പിച്ച ഒരു കമന്റിന് മറുപടി നല്‍കിയിരിക്കുകയാണ് താരം.’മാംസപിണ്ഡത്തിന് അനങ്ങാന്‍ വയ്യെന്ന് പറഞ്ഞ് ഒരാള്‍ കമന്റ് ചെയ്തു.’ അന്നാരാജന്‍ പങ്ക് വച്ച നൃത്തത്തിന് താഴെയായിരുന്നു ബോഡിഷെയിമിങ് ചെയ്യുന്ന ഈ മെസേജ്.

നിങ്ങള്‍ക്ക് എന്റെ വീഡിയോ ഇഷ്ടമായില്ലെങ്കില്‍ അത് പറയാം. എന്നാല്‍ ഇത്തരത്തില്‍ കമന്റ് ചെയ്യുന്നതും, അതിന് പലരും ലൈക്ക് ചെയ്യുന്നതും കാണുന്നത് വേദനാജനകമാണ്. ഡാന്‍സ് ചെയ്യുന്ന ആ വീഡിയോയില്‍ എന്റെ ചലനങ്ങള്‍ക്ക് തടസമാകുന്ന ചില കാര്യങ്ങളുണ്ടായിരുന്നു. ഓട്ടോ ഇമ്മ്യൂണ്‍ തൈറോയിഡിനെതിരെ പോരാടുന്നയാളാണ് ഞാന്‍. ചില സമയങ്ങളില്‍ ശരീരത്തിന് വീക്കം അനുഭവപ്പെടും, മറ്റുചില സമയങ്ങളില്‍ മെലിയും. ചിലപ്പോള്‍ മുഖം വീര്‍ക്കും. സന്ധികളില്‍ വേദന അനുഭവപ്പെടും. അങ്ങനെ നിരവധി രോഗലക്ഷണങ്ങള്‍ ഇടയ്ക്കിടെ അനുഭവിക്കുന്നു. രണ്ട് വര്‍ഷമായി ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നുണ്ടെങ്കില്‍ കഴിവിന്റെ പരമാവധി ചെയ്യാന്‍ ശ്രമിക്കുകയാണ്,’ – എന്നാണ് നടി ഇന്‍സ്റ്റാഗ്രാമിലൂടെ പ്രതികരിച്ചത്. സെലിബ്രറ്റികളടക്കം നിരവധി പേര്‍ അന്നയ്ക്ക് പിന്തുണയുമായി രംഗത്തെത്തി.

- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article