വികലമായ സര്‍വ്വേകളും, വിരസമായ ചര്‍ച്ചകളും കാണാന്‍ ആളില്ല; മലയാളം ന്യൂസ് ചാനലുകള്‍ക്ക് ബാര്‍ക് റേറ്റിംഗില്‍ തിരിച്ചടി

Written by Taniniram

Published on:

തിരഞ്ഞെടുപ്പ് സമയത്താണ് ന്യൂസ് ചാനലുകള്‍ ബാര്‍ക് റേറ്റിംഗില്‍ നില ഏറ്റവും കൂടുതല്‍ മെച്ചപ്പെടുത്തുന്നു. (barc rating- malayalam news channels )എന്നാല്‍ കഴിഞ്ഞയാഴ്ചത്തെ ബാര്‍ക് റേറ്റിംഗ് മലയാളം ന്യൂസ് ചാനലുകള്‍ക്ക് നിരാശപ്പെടുത്തുന്നതാണ്. സംസ്ഥാനത്ത് വാശിയേറിയ തിരഞ്ഞെടുപ്പ് നടന്നിട്ടും മുന്‍നിരമാധ്യമങ്ങള്‍ക്ക് പോയിന്റ് ഇടിഞ്ഞിട്ടുണ്ട്. എന്നാല്‍ എന്റര്‍ടൈന്‍മെന്റ് ചാനലുകള്‍ നല്ല റേറ്റിംഗില്‍ മുന്നേറുന്നുണ്ട്. ഐപില്ലും ബിഗ്‌ബോസും ടെലിവിഷന്‍ പ്രേക്ഷകരെ ആകര്‍ഷിക്കുന്നതിനാലാണ് ന്യൂസ് ചാനലുകള്‍ക്ക് കാഴ്ചക്കാര്‍ കുറയാന്‍ കാരണമെന്നാണ് വിലയിരുത്തുന്നത്.എന്നാല്‍ അതുമാത്രമല്ല യാഥാര്‍ത്ഥ്യത്തോട് ബന്ധമില്ലാത്ത അഭിപ്രായ സര്‍വ്വേകളും നിഷ്പക്ഷതയില്ലാത്ത ചര്‍ച്ചകളും പ്രേക്ഷകരെ പിന്നോട്ടടിക്കുന്നുണ്ടെന്ന വിമര്‍ശനവും ഉയരുന്നുണ്ട്.

കഴിഞ്ഞ ആഴ്ചത്തെ റേറ്റിഗ് ഇങ്ങനെയാണ്
ഏഷ്യാനെറ്റ് ന്യൂസ് – 120.47, 24 ന്യൂസ് – 84.13, മനോരമ ന്യൂസ് – 71.39, മാതൃഭൂമി ന്യൂസ് – 56.05, ജനം ടിവി – 37.02, കൈരളി ന്യൂസ് – 36.71, റിപ്പോര്‍ട്ടര്‍ ടിവി – 36.36, ന്യൂസ് 18 – 19.29, മീഡിയ വണ്‍ – 8.99

See also  വിഷ്ണുപ്രിയ വധക്കേസില്‍ പ്രതി ശ്യാംജിത്തിന് ജീവപര്യന്തം

Related News

Related News

Leave a Comment