സംഗീതസംവിധായകന്‍ പണ്ഡിറ്റ് രമേശ് നാരായണനെതിരെ സോഷ്യല്‍ മീഡിയയില്‍ കടുത്ത പ്രതിഷേധം.നടന്‍ ആസിഫ് അലിയെ അപമാനിച്ചെന്ന് ആരോപിച്ചാണ് സൈബര്‍ ആക്രമണം . എം ടി വാസുദേവന്‍ നായരുടെ ഒന്‍പത് കഥകളെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ചലച്ചിത്ര സമാഹാരമായ ‘മനോരഥങ്ങളു’ടെ ട്രെയ്ലര്‍ ലോഞ്ച് ചടങ്ങിനിടെയായിരുന്നു വിവാദ സംഭവം.
പരിപാടിയില്‍ പങ്കെടുത്ത രമേശ് നാരായണന് പുരസ്‌കാരം സമ്മാനിക്കാന്‍ സംഘാടകര്‍ ആസിഫ് അലിയെയായിരുന്നു ക്ഷണിച്ചത്. എന്നാല്‍ ആസിഫ് അലിയില്‍നിന്ന് രമേശ് നാരായണന് പുരസ്‌കാരം സ്വീകരിച്ചില്ലെന്നാണ് ആരോപണം. പകരം സംവിധായകന്‍ ജയരാജിനെ വിളിച്ചുവരുത്തി ആസിഫിന്റെ കൈയില്‍നിന്ന് പുരസ്‌കാരമെടുത്ത് ജയരാജിനു കൈമാറി. തുടര്‍ന്ന് ജയരാജ് രമേഷ് നാരായണന് പുരസ്‌കാരം നല്‍കുകയായിരുന്നു.
എന്നാല്‍ ആരോപണങ്ങള്‍ നിഷേധിച്ച് രമേഷ് നാരായണനും രംഗത്തെത്തി. വേദിയില്‍ വിളിക്കാത്തത്തില്‍ പ്രതിഷേധമുണ്ടായിരുന്നു.എന്നാല്‍ ആര് ആര്‍ക്കാണ് മൊമെന്റോ കൊടുക്കൂന്നുവെന്ന കാര്യത്തില്‍ കണ്‍ഫ്യൂഷന്‍ ഉണ്ടായിരുന്നൂവെന്നും രമേഷ് നാരായണ്‍ വിശദീകരിക്കുന്നു. ഇക്കാര്യത്തില്‍ സംവിധായകന്‍ ജയരാജുമായി സംസാരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.