Saturday, April 5, 2025

യൂടൂബര്‍ അര്‍ജുവും അവതാരക അപര്‍ണയും പ്രണയത്തില്‍

Must read

- Advertisement -

യൂട്യൂബില്‍ ലക്ഷക്കണക്കിന് ഫോളോവേഴ്‌സുളള വ്ളോഗര്‍ അര്‍ജുന്‍ സുന്ദരേശനും അവതാരകയും മോഡലുമായ അപര്‍ണ പ്രേംരാജും പ്രണയം വെളിപ്പെടുത്തി. ഇരുവരും ഒരുമിച്ചുളള ചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചാണ് പ്രണയബന്ധം അറിയിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയില്‍ ശ്രദ്ധേയരായ ഇരുവരുടെയും പ്രണയവാര്‍ത്ത ഞൊടിയിടയില്‍ വൈറലായിരിക്കുകയാണ്. അര്‍ജുന്റെ റോസ്റ്റിംഗ് വീഡിയോകള്‍ എപ്പോഴും ട്രെന്‍ഡിംഗാണ്. അപര്‍ണ അവതാരകയായെത്തുന്ന ഇന്റര്‍വ്യൂകളും ലക്ഷക്കണക്കിന് വ്യൂസാണ് ലഭിക്കുന്നത്. അപര്‍ണ സ്വന്തമായി തുടങ്ങിയ യൂട്യൂബ് ചാനലിലും അര്‍ജു ഇന്റര്‍വ്യൂവിന് എത്തിയിരുന്നു.

‘റൈറ്റ് പേഴ്സണ്‍ അറ്റ് റൈറ്റ് ടൈം എന്ന് കുറിച്ചിട്ടുണ്ട്’. നീയെന്നില്‍ ചിരിയുണര്‍ത്തുന്ന പോലെ മറ്റാര്‍ക്കും സാധിക്കില്ലെന്നും അപര്‍ണ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. ഇരുവരുടെയും പ്രണയം ഫോളോവേഴ്‌സിന് സര്‍പ്രൈസ് ആയിട്ടുണ്ട്.സെലിബ്രറ്റികളടക്കം നിരവധിപേര്‍ ഇരുവര്‍ക്കും ആശംസകളുമായെത്തിയിട്ടുണ്ട്.

See also  എംപുരാന്‍ റീ എഡിറ്റിങ് പതിപ്പ് എത്താന്‍ ദിവസങ്ങള്‍ മാത്രം; വെട്ടിമാറ്റലിന് മുമ്പേ ജനത്തിരക്ക്…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article