Saturday, April 5, 2025

അനുശ്രീയുടെ ജന്മാഷ്ടമി ചിത്രങ്ങൾ വൈറൽ…

Must read

- Advertisement -

കാലമെത്ര പിന്നിട്ടാലും ഒളിമങ്ങാതെ കാഴ്ചകൾ നൽകുന്ന ദിനമാണിന്ന്..നാടെങ്ങും കണ്ണന്മാരും ഗോപികമാരും ഒക്കെ നിറഞ്ഞാടുന്ന ദിനം…

ജന്മാഷ്ടമി ദിനത്തിൽ മനോഹരമായ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി നടി അനുശ്രീ. ഭ​ഗവാൻ കൃഷ്ണന്റെ വി​ഗ്രഹത്തൊടൊപ്പമുള്ള താരത്തിന്റെ ചിത്രങ്ങൾ ശ്രദ്ധ നേടുകയാണ്.

‘കാലമെത്ര പിന്നിട്ടാലും ഒളിമങ്ങാതെ കാഴ്ചകൾ നൽകുന്ന ദിനമാണിന്ന്..നാടെങ്ങും കണ്ണന്മാരും ഗോപികമാരും ഒക്കെ നിറഞ്ഞാടുന്ന ദിനം… നാടെങ്ങും വൃന്ദാവനം പോലെ കാണാൻ കഴിയുന്ന ഈ സുദിനത്തിൽ ഏവർക്കും ഹൃദയം നിറഞ്ഞ ശ്രീകൃഷ്ണ ജയന്തി ആശംസകൾ…’ എന്നാണ് അനുശ്രീ ചിത്രങ്ങൾക്ക് നൽകിയ ക്യാപ്ഷൻ.

അനുശ്രീ ചിത്രങ്ങൾ പങ്കുവെച്ചതിന് പിന്നാലെ ആരാധകരും ആശംസകളുമായി എത്തി. ‘പുണ്യമീ മണ്ണ് പവത്രമീ ജന്മം’ എന്നാണ് ഒരു ആരാധകൻ കമന്റ് ചെയ്തിരിക്കുന്നത്.

‘മഹാഭാരത യുദ്ധത്തിൽ അർജ്ജുനന് വഴി കാണിച്ചത് പോലെ ഭഗവാൻ കൃഷ്ണൻ നമ്മളുടെ ജീവിതത്തിലും വഴി കാണിക്കും. പ്രിയപ്പെട്ട അനുശ്രീ ചേച്ചിക്ക് അനുഗ്രഹീതമായ കൃഷ്ണ ജന്മാഷ്ടമി ആശംസിക്കുന്നു!’ എന്നാണ് മറ്റൊരു ആരാധകൻ അനുശ്രീക്ക് ആശംസകൾ അറിയിച്ചിരിക്കുന്നത്.

@naithubysruthiprasanth ൽ നിന്നാണ് ജന്മാഷ്ടി ദിനത്തിൽ അണിഞ്ഞിരിക്കുന്ന സാരി താരം തിരഞ്ഞെടുത്തിരിക്കുന്നത്. @sajithandsujith ആണ് മേക്കപ്പും ഹെയറും സെറ്റ് ചെയ്തത്.

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അനുശ്രീ. സിനിമയിലെന്നോണം സോഷ്യൽ മീഡിയയിലും സജീവമാണ് താരം. ഇടയ്ക്കിടെ തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആരാധകരുമായി പങ്കുവെക്കാറുണ്ട്.

See also  മാളവിക ജയറാം വിവാഹിതയായി: ചിത്രങ്ങളിലൂടെ…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article