Friday, June 27, 2025

`രേണു സുധി മൈൻഡ് ചെയ്തില്ല’ തുടങ്ങിയ അഭ്യൂഹങ്ങൾക്ക് അനുമോളുടെ മറുപടി…

ഇക്കാര്യത്തിൽ പ്രതികരിച്ച് അനുമോൾ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. രേണുവുമായി തനിക്ക് യാതൊരു വിധത്തിലുമുള്ള പ്രശ്നങ്ങളും ഇല്ലെന്നും ആ പരിപാടി നടക്കുന്ന തലേദിവസം പോലും രേണു തന്നെ വിളിച്ചിരുന്നു എന്നും അനുമോൾ പറയുന്നു.

Must read

- Advertisement -

മിനിസ്ക്രീൻ താരം അനുമോളെ അവാർഡ് വേദിയിൽ കണ്ടപ്പോൾ രേണു സുധി മൈൻഡ് ചെയ്തില്ല എന്ന തരത്തിൽ അടുത്തിടെ സമൂഹ മാധ്യമങ്ങളിൽ ചില വീഡിയോകൾ പ്രചരിച്ചിരുന്നു. (Recently, some videos were circulating on social media showing Renu Sudhi not paying attention to miniscreen star Anumole when she saw him at the awards ceremony.) ഇക്കാര്യത്തിൽ പ്രതികരിച്ച് അനുമോൾ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. രേണുവുമായി തനിക്ക് യാതൊരു വിധത്തിലുമുള്ള പ്രശ്നങ്ങളും ഇല്ലെന്നും ആ പരിപാടി നടക്കുന്ന തലേദിവസം പോലും രേണു തന്നെ വിളിച്ചിരുന്നു എന്നും അനുമോൾ പറയുന്നു.

”വീഡിയോ ഞാനും കണ്ടിരുന്നു, രേണു ചേച്ചിയും ഞാനും തമ്മിൽ വേറെ പ്രശ്നങ്ങൾ ഒന്നുമില്ല. ഈ പറയുന്ന വിഷയം ഉണ്ടാകുന്നതിന്റെ തലേദിവസം എന്നെ പുള്ളിക്കാരി വിളിച്ചിട്ടുണ്ടായിരുന്നു. മോൾ ആ പ്രോഗ്രാമിന് വരുന്നുണ്ടോ. ഞാനും തിരുവനന്തപുരത്തേക്ക് വരുന്നുണ്ട് എന്നു പറഞ്ഞതാണ് വിളിച്ചത്. അവിടെ വന്നപ്പോഴും ഞങ്ങൾ സംസാരിച്ചതാണ്. ഞാൻ ഒരു സംവിധായകന്റെ മുപ്പതാം വർഷത്തെ ആഘോഷത്തിലാണ് പങ്കെടുത്തത്. ചേച്ചി മറ്റൊരു പരിപാടിയിൽ പങ്കെടുക്കാനാണ് എത്തിയത്”- അനുമോള്‍ വിശദമാക്കി.

“അന്ന് ചേച്ചിക്ക് ഒരു അവാർഡും ഉണ്ടായിരുന്നു. അങ്ങനെ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ തലേദിവസം എന്നെ വിളിക്കില്ലല്ലോ- അനുമോള്‍ വ്യക്തമാക്കി. ആ വീഡിയോയിൽ ചേച്ചിയുടെ മുഖം ഞാനും ശ്രദ്ധിച്ചു. മനുഷ്യൻ അല്ലേ, എന്തെങ്കിലും വിഷമത്തിൽ ഇരുന്നതാകാം. എനിക്ക് അറിയില്ല. അല്ലാതെ ഞാനും ചേച്ചിയും തമ്മിൽ യാതൊരു പ്രശ്നങ്ങളും ഇല്ല. എന്റെ ചില കൂട്ടുകാരും എന്നോട് ചോദിച്ചു എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടോ എന്ന്. ആ പ്രോഗ്രാമിനു ശേഷം ഞങ്ങൾ വിളിച്ചു സംസാരിച്ചിട്ടൊന്നുമില്ല. പക്ഷേ, എന്റെ അറിവിൽ ഞങ്ങൾ തമ്മിൽ ഇതുവരെയും യാതൊരു പ്രശ്നവും ഇല്ല. നമ്മൾ എന്തിനാണ് ഇതൊക്കെ മൈൻഡ് ചെയ്യുന്നത്?”, ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി അനുമോൾ അനുക്കുട്ടി പറഞ്ഞു.

See also  ബേസിലിൻ്റെ 'ഫാലിമി' ഈ മാസം 17ന് പ്രേക്ഷകരിലേക്ക് .
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article