ടീനേജ് 19 എന്ന ക്യാപഷ്‌നോടെ അനുസിതാര ഇന്‍സ്റ്റാഗ്രാമില്‍ പങ്ക് വച്ച ചിത്രം വൈറല്‍. ഇപ്പോള്‍ 28 വയസ്സുളള അനു തന്റെ പത്ത് വര്‍ഷം മുമ്പുളള ചിത്രങ്ങളാണ് പങ്ക് വച്ചിരിക്കുന്നത്. മെലിഞ്ഞ് സാരിയുടുത്ത അനുസിത്താരയെ തിരിച്ചറിയാന്‍ പോലും പറ്റില്ലെന്നാണ് ആരാധകര്‍ കമന്റിട്ടത്. 2003 ല്‍ പുറത്തിറങ്ങിയ പൊട്ടാസ് ബോബ് എന്ന ചിത്രത്തിലൂടെയായിരുന്നു അനു സിനിമയിലെത്തിയത്.് ഒരു ഇന്ത്യന്‍ പ്രണയകഥ, അനാര്‍ക്കലി എന്നീ ചിത്രങ്ങളില്‍ ചെറിയ വേഷങ്ങള്‍ ചെയ്തു. പിന്നീട് നിരവധി സിനിമകളില്‍ നായികയായി തിളങ്ങി.
അനുസിത്താരയ്ക്ക് പ്രണയവിവഹമായിരുന്നു..ഫോട്ടോഗ്രാഫറായ വിഷ്ണു പ്രസാദാണ് ഭര്‍ത്താവ്. 2015-ലായിരുന്നു ഇരുവരുടെയും വിവാഹം. അനുസിത്താരയുടെ അനുരാധ എന്ന സിനിമയാണ് പുതുതായി റീലിസിംഗിന് തയ്യാറെടുക്കുന്നത്.