Friday, April 4, 2025

കോടികള്‍ ഒറ്റയ്ക്ക് തിന്നണം-ഫഹദ് ഫാസിലിനെതിരെ അനൂപ് ചന്ദ്രന്‍;വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ

Must read

- Advertisement -

താര സംഘടനയുടെ അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലും ഭാരവാഹി ഇലക്ഷനും പങ്കെടുക്കാത്ത ഫഹദ് ഫാസിലിനെതിരെ രൂക്ഷവിമര്‍ശനവുമായി അനൂപ് ചന്ദ്രന്‍. കോടിക്കണക്കിന് ശമ്പളം ഒറ്റയ്ക്ക് തിന്നണമെന്ന ചിന്തയാണ് ഫഹദിനെന്നായിരുന്നു അനൂപ് ഒരു അഭിമുഖത്തില്‍ പറഞ്ഞത്. മീരാനന്ദന്റെ വിവാഹത്തില്‍ പങ്കെടുക്കാനായി ദിവസങ്ങളോളം കൊച്ചിയിലുണ്ടായിരുന്ന ഫഹദും നസ്രിയയും അമ്മ യോഗത്തിലേക്ക് തിരിഞ്ഞുപോലും നോക്കാത്തതാണ് വിമര്‍ശനത്തിന് കാരണം.
എന്നാല്‍ അനൂപിന്റെ വാക്കുകള്‍ക്ക് എതിര്‍ അഭിപ്രായമാണ് സോഷ്യല്‍മീഡിയില്‍ വരുന്നത്. ഫഹദ് കോടികള്‍ വാങ്ങുന്നുണ്ടെങ്കില്‍ അത് അദ്ദേഹത്തിന്റെ അധ്വാനത്തിന്റെ ഫലം ആണെന്നാണ് ഫഹദ് അനുകൂലികള്‍ സോഷ്യല്‍മീഡിയകളില്‍ പറയുന്നത്. ഇതില്‍ അനൂപ് ചന്ദ്രന്‍ അസൂയപ്പെട്ടിട്ട് കാര്യമില്ലെന്നും പറയുന്നു. വരാനുള്ള സ്വാതന്ത്ര്യം പോലെ തന്നെ വരാതിരിക്കാനും സ്വാതന്ത്ര്യമില്ലേയെന്നും ചോദ്യമുന്നയിക്കുകയാണ് വിമര്‍ശകര്‍.

പുതിയ തലമുറയിലെ താരങ്ങള്‍ അമ്മ സംഘടനയില്‍ വലിയ താത്പര്യം കാണിക്കുന്നില്ല. വിവാദത്തില്‍പ്പെടുമെന്ന പേടിയാണ് പലര്‍ക്കും.ഫഹദ് മാത്രമല്ല പൃഥ്വിരാജ്, ദുല്‍ക്കര്‍ സല്‍മാന്‍,നിവിന്‍ പോളി ഇവരാരും പങ്കെടുത്തില്ല. ഭാരവാഹി ചുമതലകളിലേക്ക് യുവനിരയെ കൊണ്ടുവരാനുളള ശ്രമവും പരാജയപ്പെട്ടിരുന്നു. സിനിമാ തിരക്ക് പറഞ്ഞ് പലരും ഒഴിയുകയായിരുന്നു. ഒടുവില്‍ നിര്‍ബന്ധനത്തിന് വഴങ്ങി മോഹന്‍ലാല്‍ വീണ്ടും പ്രസിഡന്റാവുകയായിരുന്നു.

See also  സുരേഷ് ഗോപിയും ഫഹദ്ഫാസിലും ഉള്‍പ്പെട്ട പോണ്ടിച്ചേരി വാഹന നികുതി വെട്ടിച്ചെന്ന കേസില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം നല്‍കില്ല; കേസ് ഒഴിവാക്കും
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article