ബാലതാരമായി വന്ന് പിന്നീട് സിനിമ മേഖലയില്‍ തന്റേതായ നായികാ സ്ഥാനം നേടിയെടുത്ത അനവധി നടിമാരുണ്ട്. ചിലരൊക്കെ വളര്‍ന്നു നായികയായി മാറുമ്പോള്‍ ആര്‍ക്കും തന്നെ പെട്ടന്ന് മനസിലാകില്ല. അതുപോലെ നടിമാരുടെ കുട്ടിക്കാല ചിത്രങ്ങള്‍ ആരാധകര്‍ക്ക് എന്നും പ്രിയമാണ്. അങ്ങനെ മലയാളത്തിന്റെ പ്രിയപ്പെട്ട നായികമാരില്‍ ഒരാളുടെ കുട്ടിക്കാല ചിത്രമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
മലയാളത്തിലെ ഏറ്റവും പ്രോമിസിംഗായ യുവതാരങ്ങളുടെ ലിസ്റ്റെടുത്താല്‍ അതില്‍ മുന്‍പന്തിയില്‍ തന്നെ കാണും ഈ പെണ്‍കുട്ടി ഇന്ന്. ഓരോ പുതിയ സിനിമകള്‍ പിന്നിടുമ്പോഴും തന്നിലെ അഭിനേത്രിയെ തേച്ചുമിനുക്കിയാണ് ഈ നടിയുടെ മുന്നേറ്റം. അങ്ങനെ പ്രേക്ഷക പ്രീതി നേടികൊണ്ടിരിക്കുന്ന ഒരു നടിയുടെ കുട്ടിക്കാലചിത്രമാണിത്.
മറ്റാരുമല്ല, അനശ്വര രാജനാണ് . എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് അനശ്വര ‘ഉദാഹരണം സുജാത’ എന്ന ചിത്രത്തില്‍ അഭിനയിക്കുന്നത്. പിന്നീടങ്ങോട് സ്‌ക്കൂള്‍, കോളേജ് കഥാപാത്രങ്ങളാണ് അനശ്വര ഏറെയും അവതരിപ്പിച്ചത്. ‘തണ്ണീര്‍മത്തന്‍ ദിനങ്ങള്‍’ സിനിമയിലെ മികവാര്‍ന്ന അഭിനയം അനശ്വരയ്ക്ക് ഏറെ ശ്രദ്ധ നേടി കൊടുത്തു. എവിടെ, ,ആദ്യരാത്രി, സൂപ്പര്‍ ശരണ്യ, മൈക്ക് എന്നീ ചിത്രങ്ങളിലും അനശ്വര ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു.

സൂപ്പര്‍സ്റ്റാര്‍ ചിത്രങ്ങളിലും നായികയായി തിളങ്ങുകയാണ് അനശ്വര ഇപ്പോള്‍. മോഹന്‍ലാല്‍- ജീത്തു ജോസഫ് ചിത്രം നേര്, ജയറാം- മമ്മൂട്ടി- മിഥുന്‍ മാനുവല്‍ ചിത്രം ഓസ്ലര്‍ എന്നിവയും സമീപകാലത്ത് തിയേറ്ററുകളിലെത്തിയ അനശ്വരയുടെ ഹിറ്റ് ചിത്രങ്ങളാണ്. സൂപ്പര്‍ഹിറ്റ് ചിത്രം പ്രേമലുവിലുവിന്റെ രണ്ടാംഭാഗത്തിലും ഒരു പ്രധാനവേഷത്തിലെത്തുന്നു അനശ്വര രാജന്‍.