മകൾക്ക് പിന്നാലെ നടൻ ബാലയ്‌ക്കെതിരെ ആരോപണവുമായി മുൻ ഭാര്യ അമൃത സുരേഷും, എനിക്ക് മുമ്പ് ബാല മറ്റൊരു വിവാഹം ചെയ്തിരുന്നു, കണ്ണീരോടെ വീഡിയോയിൽ അമൃത.

Written by Taniniram

Published on:

നടന്‍ ബാലയും അമൃത സുരേഷും തമ്മിലുള്ള തര്‍ക്കം ഒരിടവേളയ്ക്ക് ശേഷം രൂക്ഷമാകുന്നു. അമൃത സുരേഷും ബാലയും 2019ലാണ് ഡിവോഴ്‌സായത്. മകള്‍ ബാലയ്‌ക്കെതിരെ വീഡിയോയില്‍ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.അച്ഛന്‍ അമ്മയെ ഉപദ്രവിക്കാറുണ്ട് എന്നും പറയുന്നത് കള്ളമാണ് എന്നുമായിരുന്നു അവന്തിക വ്യക്തമാക്കിയത്. തുടര്‍ന്ന് നടന്‍ ബാല ഒരു വീഡിയോയിലൂടെ പ്രതികരിച്ചു. അവന്തികയ്‌ക്കെതിരെ സൈബര്‍ ആക്രമണവും തുടര്‍ന്നുണ്ടായി. വിഷയത്തില്‍ അമൃതയും തന്റെ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ്.

വീഡിയോയിലൂടെ അമൃത ബാലയ്ക്ക് എതിരെ രംഗത്ത് എത്തിയത്. ഇത്രയും കാലം മിണ്ടാതിരിക്കുകയായിരുന്നു എന്ന് പറയുന്നു അമൃത സുരേഷ്. മകളുടെ കാര്യമായതുകൊണ്ടാണ് താന്‍ സസാരിക്കുന്നത്. ഞാനും അമ്മയും എന്റെ മകളും സഹോദരി അഭിരാമിയുമുള്ള ചെറിയ കുടുബമാണ് എന്റേത്. പിറന്നാളായിരുന്നു അവന്തികയുടെ. സന്തോഷത്തോടെ പോകേണ്ട ഒരു ദിവസമായിരുന്നു. പക്ഷേ കുട്ടിയെ കുറിച്ച് ഓരോ വാര്‍ത്തയുണ്ടാകുമ്പോള്‍ എങ്ങനെ സന്തോഷിക്കാന്‍ സാധിക്കും എന്നും ചോദിക്കുന്നു അമൃത.

ഒരുപാട് കള്ളങ്ങള്‍ പറഞ്ഞ ബാല വിവാഹം ചെയ്തത്. ബാല ചേട്ടന്‍ തനിക്ക് മുമ്പൊരാളെ വിവാഹം ചെയ്തിരുന്നു. നിശ്ചയം കഴിഞ്ഞാണ് താന്‍ അതറിയുന്നത്. അച്ഛനും അമ്മയും തന്നോട് ആ വിവാഹത്തില്‍ നിന്ന് പിന്‍മാറാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഞാന്‍ തയ്യാറായില്ല. ഉപദ്രവം സഹിക്കാതായപ്പോഴാണ് താന്‍ പോയത്. കോടികള്‍ എടുത്തുകൊണ്ടല്ല താന്‍ വന്നത്. മകളെ ഇനിയും ദ്രോഹിക്കാന്‍ പോകരുത്. ജീവിച്ചു പോകാന്‍ തന്നെ അനുവദിക്കണമെന്നും പറയുന്നു അമൃത സുരേഷ്. ഞാന്‍ എന്ത് തെറ്റാണ് ചെയ്ത്. ഒരാളെ സ്‌നേഹിച്ചു. വിവാഹം കഴിച്ചു. അതിനുശേഷം ചോര തുപ്പി വീട്ടില്‍ താന്‍ കിടന്നിട്ടുണ്ടെന്നും അമൃത സുരേഷ് വീഡിയോയിലൂടെ വെളിപ്പെടുത്തുന്നു.

See also  ചിങ്ങമാസപ്പിറവി ദിനത്തിൽ സ്വർണത്തിന് വൻകുതിപ്പ്, പവന് 840 രൂപ കൂടി

Related News

Related News

Leave a Comment