സൂപ്പര്‍ താരം അമീര്‍ഖാന്‍ ഇന്ന് 60-ാം ജന്മദിനം ആഘോഷിക്കുകയാണ്. അറുപതാം പിറന്നാളിനോടനുബന്ധിച്ച് തന്റെ പ്രണയം വെളിപ്പെടുത്തി ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് താരം. ബാംഗ്ലൂര്‍ സ്വദേശിയായ ഗൗരിയാണ് അമീറിന്റെ മനസ് കീഴടക്കിയത്. ലണ്ടനിലെ യൂണിവേഴ്‌സിറ്റി ഓഫ് ആര്‍ട്‌സില്‍ നിന്ന് എഫ്ഡിഎ സ്‌റ്റൈലിംഗ് & ഫോട്ടോഗ്രാഫി എന്ന ഫാഷന്‍ കോഴ്‌സ് ഗൗരി ഇപ്പോള്‍ മുംബൈയില്‍ ഒരു ബിബ്ലന്റ് സലൂണ്‍ നടത്തുകയാണ്. അമീര്‍ഖാന്റെ പ്രൊഡക്ഷന്‍ ഹൗസിന്റെ ചുമതലയും ഗൗരി നിര്‍വ്വഹിച്ച് വരികയാണ് . വര്‍ഷങ്ങളായി പരിചയമുളള ഇരുവരും 18 മാസമായിട്ടാണ് പ്രണയത്തിലായത്. ഗൗരിക്ക് ആദ്യവിവാഹത്തില്‍ 6 വയസ് പ്രായമുളള മകളുണ്ട്. അമീര്‍ഖാന്റെ മൂന്നാം വിവാഹമാണ്. റീന ദത്ത, കിരണ്‍ റാവു എന്നിവരാണ് ആദ്യ ഭാര്യമാര്‍. ഇതില്‍ റീന ദത്തയില്‍ രണ്ട് മക്കളുമുണ്ട്.
താരെ സമിന്‍പര്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗമായ സിതാരെ സമിന്‍പര്‍ എന്ന ചിത്രമാണ് അമീര്‍ഖാന്റെ പുറത്തിറങ്ങാനിരിക്കുന്ന പുതിയ സിനിമ.