ഗര്‍ഭകാലത്തെ അനുഭവങ്ങള്‍ പങ്ക് വെച്ച് ചലച്ചിത്ര താരം അമലാപോള്‍. തന്റെ പ്ലാസന്റ സംസ്‌കരിച്ചതിനെ കുറിച്ചും തുറന്ന് പറഞ്ഞിരിക്കുകയാണ് നടി. പണ്ട് കാലത്തൊക്കെ നടത്തി വരുന്ന ചടങ്ങാണ് തങ്ങള്‍ ഇപ്പോള്‍ നടത്തിയത് എന്നാണ് അമല പറയുന്നത്. എന്നാല്‍ ഭര്‍ത്താവ് ജഗത് ഈ ചടങ്ങ് കഴിഞ്ഞ ശേഷമാണ് തന്നെ അറിയിച്ചത് എന്നും അമല വ്യക്തമാക്കി. ജെഎഫ്ഡബ്ല്യു ബിംഗിന് നല്‍കിയ അഭിമുഖത്തിലാണ് അമല പോള്‍ സംസാരിച്ചത്.
ജഗത്താണ് എനിക്ക് ജീവിതത്തില്‍ ലഭിച്ച ഏറ്റവും വലിയ ഭാഗ്യമെന്നും ഞങ്ങളുടെ കഥ സിനിമയാക്കുമെങ്കില്‍ അതിന് പേരിടുക ‘എന്റെ മറുപിള്ളയെ നീ അടക്കം ചെയ്യുമോ’ എന്നായിരിക്കും. കുഞ്ഞ് പിറന്നതിന് ശേഷം മറുപിള്ളയെ പൂജകളോടെ സംസ്‌കരിക്കുന്നത് പണ്ട് കാലത്തെ ഒരു ചടങ്ങാണ്. വളരെ ആഘോഷപൂര്‍വമായാണ് ഇത് നടത്തുന്നത്.
വിവാഹത്തിന് മുമ്പ് താന്‍ ഒരുപാട് മാനസിക സംഘര്‍ഷങ്ങളിലൂടെ കടന്നുപോയെന്നും മലേഷഷ്യ, ബാലി, തായ്‌ലാന്റ് തുടങ്ങിയ വിദേശ രാജ്യങ്ങളിലൂടെയുളള യാത്രയാണ് തന്നെ ജീവിതത്തിലേക്ക് കരുത്തോടെ തിരിച്ചുവരാന്‍ സഹായിച്ചതെന്നും അമലപോള്‍ ഇന്റര്‍വ്യൂവില്‍ പറയുന്നു.