- Advertisement -
അമ്മയാകാനുള്ള തയാറെടുപ്പിലാണ് മലയാളികളുടെ പ്രിയതാരം അമലാപോള്‍. നിറവയറില്‍ റാംപില്‍ ചുവടുവെയ്ക്കുന്ന അമലയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നു. കിന്‍ഡര്‍ ഹോസ്പിറ്റല്‍സ് കൊച്ചിയും കെഎല്‍എഫ് നിര്‍മല്‍ കോള്‍ഡ് പ്രെസ്ഡ് വിര്‍ജിന്‍ കോക്കനട്ട് ഓയിലും ചേര്‍ന്ന് സംഘടിപ്പിച്ച ഷോയിലാണ് അമലാപോള്‍ ചുവട് വച്ചത്. ഷോയില്‍ 105 ഗര്‍ഭിണികള്‍ പങ്കെടുത്തു. ചേര്‍ത്തല സ്വദേശി അനിലയാണ് വിജയിച്ചത്. വിജയിക്ക് അമലാപോള്‍ സമ്മാനം നല്‍കി. തന്‍റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷത്തിലൂടെയാണ് താന്‍ കടന്നുപോകുന്നതെന്ന് അമലാപോള്‍ അഭിപ്രായപ്പെട്ടു.