അല്ലു അർജുന്റെ പുഷ്പ 2 റിലീസ് ചെയ്തു; തിക്കിലും തിരക്കിലും പെട്ട് ഒരു സ്ത്രീ മരിച്ചു. ആൾക്കൂട്ടത്തിനിടയിൽപെട്ട് നിരവധിപേർക്ക് പരിക്ക്‌

Written by Taniniram

Published on:

ഹൈദരാബാദ്: അല്ലു അര്‍ജുന്‍ നായകനായ ‘പുഷ്പ 2’ സിനിമയുടെ റിലീസിനിടെ ഉണ്ടായ തിക്കിലും തിരക്കിലും ഒരു മരണം. ഹൈദരാബാദ് ദില്‍ഷുക്‌നഗര്‍ സ്വദേശിനി രേവതി (39) യാണ് മരിച്ചത്. ഹൈദരാബാദിലെ സന്ധ്യ തിയറ്ററില്‍ ഭര്‍ത്താവ് ഭാസ്‌കറിനും മക്കളായ തേജിനും (9) സാന്‍വിക്കും (7) ഒപ്പമാണ് രേവതി പ്രീമിയര്‍ ഷോ കാണാന്‍ എത്തിയത്. അപകടത്തില്‍ പരിക്കേറ്റ ഇവരുടെ ഭര്‍ത്താവും മക്കളും ആശുപത്രിയില്‍ ചികിത്സയിലാണ്.

സിനിമി തുടങ്ങുന്നതിന് മുമ്പ് തിയറ്ററിലേക്ക് സിനിമയിലെ നായകനായ അല്ലു അര്‍ജുനും സംവിധായകന്‍ സുകുമാറും എത്തിയതോടെ ആരാധകരുടെ ആവേശം അതിരുകടന്നതാണ് അപകടത്തിന് വഴിവെച്ചത്. രാത്രി 11 ന് സിനിമയുടെ റിലീസിന്റെ ഭാഗമായി ആരാധകരുടെ വലിയനിര തന്നെ തിയറ്ററിനു മുന്നില്‍ തടിച്ചുകൂടിയിരുന്നു. ഇതിനിടെ അപ്രതീക്ഷിതമായി അല്ലു അര്‍ജുനും സംവിധായകന്‍ സുകുമാറും തിയറ്ററിലെത്തിയതോടെ ആരാധകരുടെ ആവേശം അതിരുകടന്നു. ജനക്കൂട്ടത്തെ നിയന്ത്രിക്കാവാതെ വന്നതോടെ പൊലീസ് ലാത്തിവീശി. ഇതോടെ ജനം തിക്കി തിരക്കി.

തിക്കിലും തിരക്കിലും പെട്ട് രേവതി ബോധരഹിതയായി നിലത്ത് വീഴുകയായിരുന്നു. ആളുകള്‍ രേവതിയുടെ പുറത്തേക്ക് വീണതോടെ നില ഗുരുതരമായി. രേവതിയുടെ ഒപ്പം ഉണ്ടായിരുന്ന മകന്‍ തേജും ബോധം കെട്ട് വീണു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രേവതിയുടെ ജീവന്‍ രക്ഷിക്കാനായില്ല. തേജിന്റെ ആരോഗ്യനില നിലവില്‍ തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. പരിക്കേറ്റ രേവതിയുടെ ഭര്‍ത്താവ് ഭാസ്‌കറും മകള്‍ സാന്‍വിയും ചികിത്സയിലാണ്.

See also  നടൻ അല്ലുഅർജുൻ അറസ്റ്റിൽ

Leave a Comment