Friday, April 4, 2025

അന്താരാഷ്ട്രതലത്തിൽ ശ്രദ്ധിക്കപ്പെട്ട ഓൾ വി ഇമാജിൻ ആസ് ലൈറ്റ് തിയേറ്ററുകളിൽ എത്തിയതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് ചിത്രത്തിലെ ഇന്റിമേറ്റ് രംഗങ്ങൾ ; പ്രതികരണവുമായി ദിവ്യപ്രഭ

Must read

- Advertisement -

അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധേയമായ ചിത്രമാണ് ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്’. പായല്‍ കപാഡിയ സംവിധാനം ചെയ്ത ചിത്രം കാനില്‍ ഗ്രാന്റ് പിക്‌സ് അവാര്‍ഡ് നേടി പ്രശ്‌സതി നേടിയിരുന്നു. നവംബര്‍ 22നാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്. കനി കുസൃതി, ദിവ്യപ്രഭ (Divya Prabha), ഹൃദു ഹാറൂണ്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കിയ ചിത്രം പ്രേക്ഷകനിരൂപക പ്രശംസകള്‍ നേടി മുന്നേറുകയാണ്.

എന്നാല്‍ ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്’ തിയേറ്ററുകളില്‍ എത്തിയതിന് പിന്നാലെ ചിത്രത്തിലെ ഇന്റിമേറ്റ് രംഗങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. സിനിമയില്‍ പ്രധാന വേഷം ചെയ്ത ദിവ്യപ്രഭയുടെ ഇന്റിമേറ്റ് രംഗങ്ങളാണ് (Divya Prabha intimate scene) സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്. ചിത്രത്തിലെ ഒരു രംഗത്തില്‍ നടി ടോപ് ലെസ്സായി എത്തുന്നുണ്ട്. ഈ ക്ലിപ്പുകളാണ് സോഷ്യല്‍ മീഡിയില്‍ സിനിമയെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നത്.

തന്റെ കഥാപാത്രത്തിന്റെ ന്യൂഡ് രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായതിനെ കുറിച്ച് ദിവ്യപ്രഭ ഒരു പ്രമുഖ മാധ്യമത്തോട്‌ പ്രതികരിച്ചിരിക്കുകയാണ്‌.

ക്യാന്‍ ഫിലിം ഫെസ്റ്റിവലില്‍ ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്’ പുരസ്‌കാരം നേടുമെന്ന് താന്‍ പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് ദിവ്യപ്രഭ പറയുന്നത്. എന്നാല്‍ സിനിമയുടെ തിരക്കഥ കേട്ടപ്പോള്‍ തന്നെ റിലീസിന് ശേഷമുള്ള ഈ വിവാദങ്ങള്‍ പ്രതീക്ഷിച്ചിരുന്നുവെന്നും നടി പറയുന്നു.

ചിലപ്പോള്‍ അടുത്ത തലമുറയ്ക്ക് ഇതൊക്കെ ഓക്കെ ആയിരിക്കും. ഇവിടെ ചിലര്‍ പൊക്കിപ്പിടിക്കുന്നത് സിനിമയിലെ ന്യൂഡിറ്റിയാണ്. ഇത് നെഗറ്റീവായി ചിന്തിക്കുന്നവര്‍ ഒന്ന് മനസ്സിലാക്കണം, 30 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു ഇന്ത്യന്‍ സിനിമ ക്യാന്‍ ഫിലിം ഫെസ്റ്റിവലില്‍ പുരസ്‌കാരം നേടുന്നത്.

സിനിമയിലെ ആശയം മികച്ചത് അല്ലായിരുന്നെങ്കില്‍ ഈ ചിത്രം ആഗോള തലത്തില്‍ ചര്‍ച്ച ചെയ്യപ്പെടുമായിരുന്നോ? സിനിമയുടെ ആശയത്തെ ആരും ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുന്നില്ല. എല്ലാവരും വലിയ വിഷയമായി കാണുന്നത് ഈ കഥാപാത്രം ചെയ്ത അത്തരം രംഗങ്ങളാണ്.’ -ദിവ്യപ്രഭ വ്യക്തമാക്കി.

പ്രേക്ഷകരെ പ്രീണിപ്പിക്കാന്‍ വേണ്ടിയല്ല പ്രസ്തുത രംഗങ്ങള്‍ സിനിമയില്‍ ഉള്‍പ്പെടുത്തിയതെന്നും നടി പറയുന്നു. ഇതൊരു സിനിമയും അതിലുള്ളത് കഥാപാത്രങ്ങളുമാണെന്ന് പ്രേക്ഷകര്‍ മനസ്സിലാക്കണമെന്നും ദിവ്യപ്രഭ അഭിപ്രായപ്പെട്ടു.

തനിക്ക് സിനിമയും കഥയുമാണ് വലുതെന്നും ഇത്തരം രംഗങ്ങള്‍ അഭിനയിക്കുന്നതില്‍ ഒരു പ്രശ്നവും തോന്നിയില്ലെന്നും ദിവ്യപ്രഭ വ്യക്തമാക്കി. ന്യൂഡ് രംഗങ്ങള്‍ ചെയ്തിട്ടുള്ള പല അഭിനേതാക്കള്‍ക്കും ലഭിക്കാത്ത ചില പ്രത്യേക ആനുകൂല്യം തനിക്ക് ലഭിച്ചിട്ടുണ്ടെന്നും നടി വ്യക്തമാക്കി.

See also  ലൈംഗികാവയവത്തില്‍ മെറ്റല്‍ നട്ട് കുടുങ്ങി; നട്ട് നീക്കാന്‍ ഡോക്ടര്‍മാരുടെ ശ്രമങ്ങളും പരാജയപ്പെട്ടു, ഒടുവില്‍ രക്ഷകരായി ഫയര്‍ഫോഴ്‌സ്
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article