Saturday, April 5, 2025

പ്രായം വെറും നമ്പര്‍ മാത്രം; 60-ാം വയസില്‍ സുന്ദരിപട്ടം നേടി അലസാന്ദ്ര

Must read

- Advertisement -

ചരിത്രനിമിഷത്തിന് സാക്ഷിയായി മിസ് യൂണിവേഴ്‌സ് ബ്യൂണസ് ഐറിസ് ബ്യൂട്ടി പേജന്റ്. യുവതികളുള്‍പ്പെടെ മത്സരിച്ച സൗന്ദര്യമത്സര്യത്തില്‍ ശ്രദ്ധേയമായ പ്രകടനത്തിലൂടെ കിരീടം സ്വന്തമാക്കി അലക്‌സാന്ദ്ര റോഡ്രിഗിസ് (Alejandra Marisa Rodriguez). മത്സരിച്ച 34 പേരില്‍ നിന്നാണ് അലക്‌സാന്ദ്ര ഒന്നാമതെത്തിയത്.

ജേണലിസം ഇഷ്ടപ്പെടുന്ന അലസാന്ദ്ര ന്യൂയോര്‍ക്ക് പോസ്റ്റിലെ മാധ്യമ പ്രവര്‍ത്തകയായി ജോലി ചെയ്തിരുന്നു. നിയമബിരുദം സ്വന്തമാക്കിയ ശേഷം ലീഗല്‍ അഡൈ്വസറായി പ്രവര്‍ത്തിച്ചുവരുന്നു. ബ്യൂട്ടി മത്സരങ്ങളില്‍ ആകൃഷ്ടയായ അലസാന്ദ്ര പിന്നീട് ഫിറ്റ്‌നസിലും ആരോഗ്യകരമായ ഭക്ഷണത്തിലും കൂടുതല്‍ ശ്രദ്ധിക്കുകയായിരുന്നു.

മിസ് യൂണിവേഴ്‌സ് മത്സരങ്ങള്‍ക്ക് 2024 മുതല്‍ പ്രായപരിധി ഒഴിവാക്കിയതാണ് അലസാന്ദ്രയുടെ ജീവിതത്തില്‍ വഴിത്തിരിവായത്. നേരത്തെ 28 വയസ് വരെ പ്രായമുളളവര്‍ക്ക് മാത്രമെ പങ്കെടുക്കാന്‍ അവസരമുണ്ടായിരുന്നുളളൂ. ഇനി മെയ് മാസം അര്‍ജന്റീനയില്‍ നടക്കുന്ന മിസ്സ് അര്‍ജന്റീനയ്ക്കായി തയ്യാറെടുക്കുകയാണ് ഈ സുന്ദരി. സൗന്ദര്യത്തിന്റെ രഹസ്യമെന്തെന്ന് ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് ചിട്ടയായ ജീവിതം, ശരിയായ ഭക്ഷണം, വ്യായാമം, പിന്നെ പാരമ്പര്യം എന്നാണ് ചെറുചിരിയോടെ അലസാന്ദ്ര പറഞ്ഞത്.

See also  ഹേമകമ്മിറ്റിയ്ക്ക് മുന്നിൽ സൂപ്പർ താരങ്ങളായ മോഹൻലാലും മമ്മൂട്ടിയും മൊഴി നൽകിയിരുന്നു
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article