Saturday, July 5, 2025

ചിരിയുടെ മാലപ്പടക്കവുമായി ‘അടിനാശം വെള്ളപ്പൊക്കം’ റിലീസിനൊരുങ്ങുന്നു |Adi Nasham Vellapokkam

Must read

- Advertisement -

തീയറ്ററുകള്‍ ചിരിയുടെ മാലപ്പടക്കമൊരുക്കാന്‍ അടി നാശം വെള്ളപ്പൊക്കം റിലീസിനൊരുങ്ങുന്നു. ‘അടി കപ്യാരെ കൂട്ടമണി’യ്ക്ക് ശേഷം ‘അടിനാശം വെള്ളപ്പൊക്കം’ (Adi Nasham Vellapokkam) അടിമുടി കോമഡി എന്റര്‍ടൈനറായാണ് സംവിധായകന്‍ എ.ജെ. വര്‍ഗീസിന്റെ ഈ സിനിമ പ്രേക്ഷകരിലേക്കെത്തുന്നത്. വര്‍ഗ്ഗീസിന്റെ മൂന്നമത് സിനിമയാണ് ഇത്. എഞ്ചിനിയറിംഗ് കോളജിന്റെ പശ്ചാത്തലത്തിലൂടെ യുവതയുടെ തമാശകളിലൂടെ ത്രില്ലര്‍ സിനിമ ഒരുക്കിയിരിക്കുകയാണ് എ.ജെ.വര്‍ഗീസ്. ക്യാമ്പസ് ജീവിതം എങ്ങനെ ആഘോഷകരമാക്കാം എന്നു കരുതുന്ന ഒരു സംഘം വിദ്യാര്‍ത്ഥികള്‍.

ഇവര്‍ക്ക് ക്യാമ്പസിന് പുറത്തുവച്ച് ഒരു പ്രശ്നം നേരിടേണ്ടിവരുന്നു. ഈ പ്രതിസന്ധി ചിത്രത്തിന് പുതിയ വഴിഞ്ഞിരിവിലേക്കെത്തിക്കുന്നു. ഈ സംഭവം കുട്ടികളുടെ ജീവിതത്തില്‍ പിന്നീടുണ്ടാക്കുന്ന പ്രതിസന്ധികള്‍ കൂടുതല്‍ സംഘര്‍ഷഭരിതമാകുകയാണ്. ഷൈന്‍ ടോം ചാക്കോ, ബൈജു സന്തോഷ്, പ്രേംകുമാര്‍, മഞ്ജു പിള്ള, തമിഴ്നടന്‍ ജോണ്‍ വിജയ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍.

സൂര്യഭാരതി ക്രിയേഷന്‍സിന്റെ ബാനറില്‍ മനോജ് കുമാര്‍ കെ.പിയാണ് (തൃശൂര്‍) ചിത്രം നിര്‍മിക്കുന്നത്. വിനീത് മോഹന്‍, സജിത് അമ്പാട്ട്, സഞ്ജയ്, പ്രിന്‍സ്, എലിസബത്ത് വിജയകൃഷ്ണന്‍ എബി എന്നീ പുതുമുഖങ്ങളും ചിത്രത്തിലെത്തുന്നു. സംവിധായകന്‍ എ.ജെ. വര്‍ഗീസാണ് തിരക്കഥയും രചിച്ചിരിക്കുന്നത്. ദക്ഷിണേന്ത്യയിലെ മികച്ച സംഗീത സംവിധായകരായ സുരേഷ് പീറ്റേഴ്സ് ഒരിടവേളക്കു ശേഷം മലയാളത്തില്‍ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രം കൂടിയാണിത്. മനോഹരമായ ഗാനങ്ങള്‍ സിനിമയ്ക്ക് നവ്യാനുഭൂതി പകരുന്നു. പി.തങ്കച്ചന്റേതാണ് ഗാനങ്ങള്‍. ഛായാഗ്രഹണം- സൂരജ്. എസ്. ആനന്ദ്. എഡിറ്റിംഗ്- ലിജോ പോള്‍. കലാസംവിധാനം- ശ്യാം കാര്‍ത്തികേയന്‍. മേക്കപ്പ്- അമല്‍ കുമാര്‍. കെ.സി. കോസ്റ്റ്യൂം ഡിസൈന്‍- സൂര്യാ സി. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍- ഷഹദ്.സി. പ്രൊഡക്ഷന്‍ മാനേജേഴ്സ്- എല്‍ദോ ജോണ്‍, ഫഹദ്.കെ. പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- നെജീര്‍ നസീം. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- മുഹമ്മദ് സനൂപ്. പിആര്‍ഒ- വാഴൂര്‍ ജോസ്. ഫോട്ടോ- മുഹമ്മദ് റിഷാജ്. കുട്ടിക്കാനം മാര്‍ ബസേലിയസ് എഞ്ചിനിയറിംഗ് കോളജിലായിരുന്നു കാമ്പസ് രംഗങ്ങള്‍ ചിത്രീകരിച്ചത്.
പീരുമേട്, കുട്ടിക്കാനം, വാഗമണ്‍, കുമളി ‘ എന്നിവിടങ്ങളില്‍ ഈ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നു.

See also  മോഹന്‍ലാല്‍ ശബരിമലയില്‍ ഉഷപൂജ കഴിപ്പിച്ചത് മമ്മൂട്ടിയുടെ ആവശ്യപ്രകാരമാണെങ്കില്‍ തെറ്റ്, അത് വിശ്വാസത്തിന് എതിരാണ്', നാസര്‍ ഫൈസി കൂടത്തായി ; വിവാദം അവസാനിക്കുന്നില്ല
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article