Tuesday, September 16, 2025

സുരേഷ്‌ഗോപിക്ക് ആദ്യ കല്യാണക്കുറി നൽകി നടി ശ്രീവിദ്യ…

Must read

- Advertisement -

നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിക്കു ആദ്യ കല്യാണക്കുറി നൽകി വിവാഹം ക്ഷണിച്ചതിൻ്റെ സന്തോഷം പങ്കുവെച്ച് നടി ശ്രീവിദ്യ മുല്ലചേരി. പ്രതിശ്രുത വരൻ രാഹുൽ രാമചന്ദ്രനൊപ്പമാണ് ശ്രീവിദ്യ മുല്ലചേരി സുരേഷ് ​ഗോപിയെ കണ്ട് കല്യാണം ക്ഷണിച്ചത്. ആദ്യത്തെ കല്യാണക്കുറി സുരേഷ് ​ഗോപിക്ക് നൽകാനായതിൻ്റെ സന്തോഷത്തിലാണ് നടി. തൃശൂരിലെ വസതിയിലെത്തിയാണ് ഇരുവരും സുരേഷ് ഗോപിയെ ക്ഷണിച്ചത്.

കല്യാണക്കുറി ആദ്യം സുരേഷ് ​ഗോപിക്ക് കൊടുത്തുകൊണ്ട് അനു​​ഗ്രഹം വാങ്ങണമെന്നത് തങ്ങളുടെ വലിയ ആ​ഗ്രഹമായിരുന്നുവെന്ന് യൂട്യൂബ് ചാനലിൽ പങ്കുവെച്ച വിഡിയോയിൽ ശ്രീവിദ്യയും രാഹുലും പറഞ്ഞു.
കോടിയും വെറ്റിലയും പാക്കും ഉൾപ്പെടുന്ന തട്ട് ഇരുവരും ചേർന്ന് സുരേഷ് ​ഗോപിക്ക് കൈമാറി. സുരേഷ് ​ഗോപിക്കൊപ്പം ഇരുവരും ഭക്ഷണവും കഴിച്ചു. സുരേഷ് ​ഗോപിയുടെ കാൽതൊട്ട് അനു​ഗ്രഹം വാങ്ങണമെന്ന് ആ​ഗ്രഹമുണ്ടായിരുന്നുവെന്നും എന്നാൽ അത് കല്യാണത്തിന് മതിയെന്ന് അദ്ദേഹം പറഞ്ഞുവെന്നും നടി അറിയിച്ചു. ഇതോടെ അങ്ങനെ മതിയെന്ന് തീരുമാനിക്കുകയായിരുന്നുവെന്ന് ശ്രീവിദ്യ കൂട്ടിച്ചേർത്തു.

സെപ്തംബർ എട്ടിന് എറണാകുളത്തുവെച്ചാണ് ശ്രീവിദ്യയും രാഹുലും വിവാഹിതരാകുന്നത്. ‘ക്യാംപസ് ഡയറി’ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ശ്രീവിദ്യ ‘ഒരു കുട്ടനാടൻ ബ്ലോഗ്’, ‘ഒരു പഴയ ബോംബ് കഥ’, ‘നൈറ്റ് ഡ്രൈവ്’ തുടങ്ങിയ നിരവധി ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്. സംവിധായകനും തിരക്കഥാകൃത്തുമായ രാഹുൽ സുരേഷ് ​ഗോപിയെ നായകനാക്കി ചിത്രമൊരുക്കാനുള്ള തയാറെടുപ്പിലാണ്.

See also  `അമ്മ' സംഘടനയിൽ തെരഞ്ഞെടുപ്പ് ഉടൻ ഉണ്ടാകില്ല; കൂടുതൽ താരങ്ങൾ കുടുങ്ങിയേക്കും എന്ന ആശങ്കയിലാണ്….
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article