പത്മ പുരസ്‌കാരം നേടി നടി ശോഭന: ഇത് ജീവിതത്തിലെ അഭിമാന നിമിഷം…

Written by Web Desk1

Published on:

ന്യൂഡൽഹി (Newdelhi) : പത്മ പുരസ്‌കാര തിളക്കത്തിൽ മലയാളികളുടെ സ്വന്തം നടി ശോഭന. (Shobhana, Malayalee’s own actress in the Padma award.) പത്മഭൂഷൺ പുരസ്‌ക്കാരത്തിനാണ് താരം അർഹയായത്. താന്‍ തീരെ പ്രതീക്ഷിക്കാതെ ലഭിച്ച പുരസ്‌കാരമാണിതെന്നും കേന്ദ്രസര്‍ക്കാരിനും അവാര്‍ഡ് കമ്മിറ്റിയ്ക്കും നന്ദി അറിയിക്കുന്നതായും ശോഭന പറഞ്ഞു.

ശോഭനയെ കൂടാതെ നടൻമാരായ അജിത് കുമാർ, നന്ദമുരി ബാലകൃഷ്ണ, അനന്ത് നാഗ്, ചലച്ചിത്ര നിർമ്മാതാവ് ശേഖർ കപൂർ തുടങ്ങി സിനിമാ മേഖലയിൽ നിന്നുള്ള നിരവധി പേർ പുരസ്കാരത്തിനു അർഹരായി. ഗായകരായ അർജിത് സിംഗ്, ജസ്പീന്ദർ നരുല, സംഗീത സംവിധായകൻ റിക്കി കെ എന്നിവർക്കും പത്മശ്രീ പുരസ്‌കാരങ്ങൾ ലഭിച്ചു. അന്തരിച്ച പങ്കജ് ഉദാസിന് മരണാനന്തര ബഹുമതിയായ പത്മഭൂഷൺ ബഹുമതിയും ലഭിച്ചു.

ഈ വർഷം, വിവിധ വിഷയങ്ങളിലെ സംഭാവനകൾക്ക് 139 പത്മ അവാർഡുകൾ നൽകി – ഏഴ് പത്മവിഭൂഷൺ, 19 പത്മഭൂഷൺ, 124 പത്മശ്രീ അവാർഡുകൾ പ്രഖ്യാപിച്ചു.

See also  വിജിലൻസിൻ്റെ മിന്നൽ പരിശോധന .

Leave a Comment