നടന്‍ വിഷ്ണു പ്രസാദ് കരള്‍ രോഗത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് നടന്‍ ചികിത്സയില്‍ കഴിയുന്നത്. 30 ലക്ഷത്തോളം രൂപയാണ് നടന്റെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് വേണ്ടി വരിക. സീരിയല്‍ താരങ്ങളുടെ സംഘടനയായ ‘ആത്മ’യുടെ വൈസ് പ്രസിഡന്റ് മോഹന്‍ അയിരൂര്‍ ആണ് നടന്റെ അവസ്ഥയെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നത്.
ആത്മ സംഘടനയുടെ ഭാഗമായി ഒരു തുക അടിയന്തരമായി നടന് നല്‍കി കഴിഞ്ഞു. നടന്റെ മകള്‍ കരള്‍ദാനം ചെയ്യാന്‍ തയാറാണ്. വിഷ്ണു പ്രസാദിന്റെ അനുമതിയോടെ സാമ്പത്തിക സഹായത്തിന്റെ അപേക്ഷ എല്ലാവര്‍ക്കും അയച്ചിട്ടുണ്ട്. വിഷ്ണു ഇപ്പോഴും അഭിനയ രംഗത്തുണ്ട്, അഭിനയിക്കുന്ന ഒരു സീരിയല്‍ ഇപ്പോള്‍ ഒരു ചാനലിലുണ്ട്.
ഇത്രയും ഗുരുതരമായ അവസ്ഥ ആയതില്‍ ദുഃഖമുണ്ട് എന്നാണ് നടന്‍ കിഷോര്‍ സത്യ പറയുന്നത്. കാശി, കൈ എത്തും ദൂരത്ത്, റണ്‍വേ, മാമ്പഴക്കാലം, ലയണ്‍, ബെന്‍ ജോണ്‍സണ്‍, ലോകനാഥന്‍ ഐ എ എസ്, പതാക, മാറാത്ത നാട് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ നടനാണ് വിഷ്ണുപ്രസാദ്. അഭിരാമി, അനനിക എന്നിവരാണ് മക്കള്‍.