Sunday, April 6, 2025

അബ്ദുല്‍ റഹീമിന്റെ മോചനം സിനിമയാക്കാന്‍ ബോബി ചെമ്മണ്ണൂര്‍;ബ്ലെസിയുമായി പ്രാരംഭ ചര്‍ച്ചകള്‍ നടത്തി

Must read

- Advertisement -

മലയാളികള്‍ ഒന്നടങ്കം ഒന്നിച്ചപ്പോള്‍ അസാധ്യമായത് സാധ്യമായി.അബ്ദുല്‍ റഹീമിന്റെ മോചനത്തിന് ആവശ്യമായ പണം കണ്ടെത്താന്‍ നടത്തിയ യാചകയാത്രയും അബ്ദുല്‍ റഹീമിന്റെ ജീവിതവും വെളളിത്തിരയിലേക്ക്. ഇക്കാര്യത്തില്‍ സംവിധായകന്‍ ബ്ലസിയുമായി സിനിമയെ കുറിച്ച് സംസാരിച്ചെന്ന് ബോബി ചെമ്മണ്ണൂര്‍ അറിയിച്ചു.സൗദിയില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട കോഴിക്കോട് ഫറോക്ക് സ്വദേശിയ്ക്കായി മലയാളികള്‍ ഒന്നിച്ചപ്പോള്‍ പതിനെട്ടു വര്‍ഷത്തിന് ശേഷമാണ് റഹീമിന്റെ ജീവിതത്തിലേക്ക് പുതുവെളിച്ചം എത്തുന്നത്. മലയാളികളുടെ നന്മ ലോകത്തിന് മുന്നിലേക്ക് എത്തിക്കുന്നതിനാണ് സിനിമ നിര്‍മ്മിക്കുന്നത്. പോസറ്റീവ് മറുപടിയാണ് ലഭിച്ചത്. ചിത്രത്തെ ബിസിനസ് ആക്കാന്‍ ഉദ്ദേശിക്കുന്നില്ല. സിനിമയില്‍ നിന്നും ലഭിക്കുന്ന ലാഭം ബോച്ചേ ചാരിറ്റബള്‍ ട്രസ്റ്റിന്റെ സഹായ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കാനാണ് തീരുമാനമെന്നും ബോബി ചെമ്മണ്ണൂര്‍ (Boby Chemmannur) അറിയിച്ചു.

യെമനില്‍ വധശിക്ഷ കാത്ത് ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയുടെ വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അവര്‍ നിരപരാധി ആണോ എന്ന് അന്വേഹിക്കുന്നുണ്ട്. അവര്‍ തെറ്റു കാരിയാണോ എന്ന കാര്യം അറിയണം. നിജ സ്ഥിതി അറിഞ്ഞ ശേഷം മറ്റു കാര്യങ്ങള്‍ തീരുമാനിക്കും. അബ്ദുല്‍ റഹീമിന്റെ മതം നോക്കിയല്ല സഹായിക്കാന്‍ ഇറങ്ങിയതെന്നും ബോബി ചെമ്മണ്ണൂര്‍ വ്യക്തമാക്കി.

See also  ചോദ്യപേപ്പർ ചോർച്ചയിൽ ക്രൈംബ്രാഞ്ച് അന്വേഷണം;എംഎസ് സൊലൂഷനും അധ്യാപകരും തമ്മിൽ ബന്ധമുണ്ടെന്ന് സംശയിച്ച് വിദ്യാഭ്യാസ വകുപ്പ്
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article