Friday, February 28, 2025

2 വർഷത്തെ ഹണിമൂൺ ആഘോഷം; റോബിനും പൊടിയും ഇന്ത്യ വിട്ടു…

Must read

ഫെബ്രുവരി 16 ഞായറാഴ്ച്ചയായിരുന്നു ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധ നേടിയ ഡോ. റോബിന്‍ രാധാകൃഷ്ണനും ഫാഷന്‍ ഡിസൈനറായ ആരതി പൊടിയും തമ്മിലുള്ള വിവാഹം. 10 ദിവസത്തോളം നീണ്ടുനിന്ന വിവാഹാഘോഷം തിരുവനന്തപുരത്തുവച്ചു നടന്ന റിസപ്ഷനോടെയാണ് സമാപനമായത്. (On Sunday, February 16, Dr. who gained attention through the Bigg Boss reality show. Marriage between Robin Radhakrishnan and fashion designer Aarti Podhi. The 10-day long wedding )

ഇപ്പോഴിതാ, 2 വർഷം നീണ്ടുനിൽക്കുന്ന ഹണിമൂൺ ആഘോഷത്തിനായി റോബിനും ആരതിയും ഇന്ത്യ വിടുകയാണ്. 2 വർഷം കൊണ്ട് 27 രാജ്യങ്ങൾ സന്ദർശിക്കുകയാണ് ഇവരുടെ ലക്ഷ്യം. അസർബൈജാനിലേക്കാണ് ദമ്പതികളുടെ ആദ്യ യാത്ര.

“രണ്ട് വര്‍ഷം നീണ്ടു നില്‍ക്കുന്ന ഹണിമൂണ്‍ പ്ലാനാണ് ഞങ്ങള്‍ക്ക്. 27ൽ അധികം രാജ്യങ്ങളിലേക്കുള്ള യാത്രയായിരിക്കും. എന്റെ ഒരു ഫ്രണ്ട് ആണ് ഈ വ്യത്യസ്തമായ ഹണിമൂണ്‍ പ്ലാന്‍ പാക്കേജ് തന്നത്. ഒരുപക്ഷേ ഇങ്ങനെ ഒരു ഹണിമൂണ്‍ പ്ലാന്‍ കേരളത്തില്‍ ആദ്യമായിട്ടായിരിക്കും. ഞാന്‍ ഒരുപാട് സ്ഥലങ്ങളില്‍ പോയിട്ടുള്ള ആളല്ല. അപ്പോള്‍ പിന്നെ, കല്യാണത്തിന് ശേഷം ഒരുമിച്ച് ഒരുപാട് യാത്ര ചെയ്യാം എന്നാണ് ഇപ്പോഴത്തെ പ്ലാന്‍.” ഹണിമൂൺ യാത്രയെ കുറിച്ച് റോബിൻ പറഞ്ഞതിങ്ങനെ.

ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരാകുന്നത്. ബിഗ് ബോസ് ഷോയിലൂടെ വലിയ ആരാധകവൃന്ദത്തെ തന്നെ സ്വന്തമാക്കിയ മത്സരാർത്ഥിയാണ് റോബിൻ. ഒരു അഭിമുഖത്തിനിടെയാണ് റോബിനും ആരതിയും പരിചയപ്പെടുന്നത്. പൊടി റോബ് എന്നാണ് ആരാധകർ ഇവരെ സ്നേഹത്തോടെ വിളിക്കുന്നത്.

See also  വിവാഹദിനത്തിൽ നടൻ ബാല ഭാര്യയേയും കൊണ്ട് പൊതുപരിപാടിയിൽ…
- Advertisement -spot_img

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article