കഴക്കൂട്ടം സൈനിക് സ്‌കൂൾ പ്രവേശനം; ഓൺലൈൻ അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 2025 ജനുവരി 13

Written by Web Desk1

Published on:

തിരുവനന്തപുരം (Thiruvananthapuram) : കഴക്കൂട്ടം സൈനിക് സ്കൂളിൽ 2025-26 അധ്യയന വർഷത്തേക്കുള്ള പ്രവേശനത്തിനായി ഓൺലൈൻ അപേക്ഷകൾ ക്ഷണിക്കുന്നു. ആറാം ക്ലാസിൽ 74 ആൺകുട്ടികളും 10 പെൺകുട്ടികളും ഒമ്പതാം ക്ലാസിൽ 30 ആൺകുട്ടികളും മാത്രമാണ് ഒഴിവ്. നിലവിലുള്ള ഒഴിവുകളിൽ 67% സീറ്റുകളും കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികൾക്കായി സംവരണം ചെയ്തിട്ടുണ്ട്.

ആറാം ക്ലാസിലെ പ്രായപരിധി 2025 മാർച്ച് 31-ന് 10 നും 12 നും ഇടയിലാണ് (01.04.2013 നും 31.03.2015 നും ഇടയിൽ ജനിച്ചവരായിരിക്കണം, ഒമ്പതാം ക്ലാസിലെ പ്രായപരിധി 13 നും 15 നും ഇടയിൽ ആയിരിക്കണം. (01.04.2010 നും 31.03.2012 നും ഇടയിൽ ജനിച്ചവരായിരിക്കണം). സൈനിക സ്‌കൂളിൽ പ്രവേശനം തേടുന്ന ഉദ്യോഗാർത്ഥികൾ ദേശീയ ടെസ്റ്റിംഗ് ഏജൻസി (NTA) നടത്തുന്ന അഖിലേന്ത്യാ സൈനിക സ്‌കൂൾ പ്രവേശന പരീക്ഷയിൽ (AISSEE) യോഗ്യത നേടണം.

2025 ജനുവരി 19 (ഞായറാഴ്ച) ആണ് പ്രവേശന പരീക്ഷ. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2025 ജനുവരി 13 വൈകുന്നേരം 5 മണി വരെ. വിശദ വിവരങ്ങൾക്ക് www.sainikschooltvm.nic.in അല്ലെങ്കിൽ https://aissee.nta.nic.in എന്ന സൈറ്റ് സന്ദർശിക്കുക. കേരളത്തിൽ പുതുതായി അംഗീകരിച്ച സൈനിക് സ്‌കൂളുകളായ ആലപ്പുഴയിലെ വിദ്യാധിരാജ വിദ്യാപീഠം സെൻട്രൽ സ്‌കൂൾ, എറണാകുളം ശ്രീ ശാരദാ വിദ്യാലയം എന്നിവയുടെ ഒഴിവുകൾ 80 വീതമാണ് (ആറാം ക്ലാസിന് മാത്രം). കോഴിക്കോട് വേദവ്യാസ വിദ്യാലയ സീനിയർ സെക്കൻഡറി സ്കൂളിൽ ഒമ്പതാം ക്ലാസിലേക്ക് മാത്രം മൂന്ന് ഒഴിവുകളാണ്.

പ്രവേശന പരീക്ഷ, അഭിമുഖം, ഉദ്യോഗാർത്ഥികളുടെ മെഡിക്കൽ ഫിറ്റ്‌നസ് എന്നിവയിലെ മെറിറ്റ് അനുസരിച്ചായിരിക്കും പ്രവേശനം. പ്രവേശനവുമായി ബന്ധപ്പെട്ട കോച്ചിംഗ്/പരിശീലനത്തിനായി സ്‌കൂൾ ഏതെങ്കിലും വ്യക്തിയെ/സംഘടനയെ/സ്ഥാപനത്തെ നിയോഗിച്ചിട്ടില്ല.

See also  മന്ത്രി മന്ദിരങ്ങൾ മോടി കൂട്ടാൻ 48.91 ലക്ഷം

Leave a Comment