ജില്ലയിലെ മികച്ച അധ്യാപകൻ ഏലിയാസ് മാസ്റ്റർ

Written by Taniniram1

Published on:

പട്ടിക്കാട് : ഹയർസെക്കൻഡറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ഏർപ്പെടുത്തിയ ജില്ലയിലെ ഏറ്റവും മികച്ച അധ്യാപകനുള്ള അവാർഡ് പട്ടിക്കാട് ഗവ.ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ കെ.എം ഏലിയാസിന് ലഭിച്ചു. തൃക്കാക്കര എം.എൽ.എ ഉമാ തോമസ് അവാർഡ് നൽകി. എറണാകുളത്ത് നടന്ന സംഘടനയുടെ സംസ്ഥാന സമ്മേളന വേദിയിലാണ് അവാർഡ് നൽകിയത്. പട്ടിക്കാട് കരിപ്പക്കുന്ന് സ്വദേശിയാണ് കെ.എം ഏലിയാസ്. അധ്യാപന മേഖലയിൽ തികഞ്ഞ ആത്മാർത്ഥതയും ജോലിയിൽ അച്ചടക്കവും നല്ല ഭരണവും കാഴ്ചവച്ച അധ്യാപകനും നല്ല പ്രാസംഗികനും കൂടിയാണ് ഏലിയാസ് മാസ്റ്റർ.

Leave a Comment