Saturday, October 18, 2025

സി-ഡിറ്റ് അവധിക്കാല കമ്പ്യൂട്ടര്‍ പരിശീലനം

Must read

സി-ഡിറ്റിന്റെ ആഭിമുഖ്യത്തില്‍ അഞ്ചുമുതല്‍ പ്ലസ്ടു വരെയുള്ള സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി അവധിക്കാല കമ്പ്യൂട്ടര്‍ പരിശീലനം നല്‍കുന്നു. പൈത്തണ്‍, പിഎച്ച്പി, ജാവ, സി++ എന്നീ പ്രോഗ്രാമിംഗ് ഭാഷകളും ഗ്രാഫിക് ഡിസൈനിങ്, വെബ് ഡിസൈനിംഗ്, ഡെസ്‌ക് ടോപ്പ് പബ്ലിഷിംഗ്, അനിമേഷന്‍, ഓഫീസ് ഓട്ടോമേഷന്‍, അക്കൌണ്ടിംഗ്, ഹാര്‍ഡ്വെയര്‍, നെറ്റ്വര്‍ക്കിംഗ്, റോബോട്ടിക്‌സ് വീഡിയോ സര്‍വൈലന്‍സ് തുടങ്ങി ഇരുപതോളം കോഴ്‌സുകളിലും, വൈബ്രന്റ് ഐടിയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡേറ്റാ സയന്‍സ്, ഡിസൈന്‍ തിങ്കിംഗ്, ഓഗ്മെന്റഡ്-വിര്‍ച്വല്‍ റിയാലിറ്റി, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, സോഷ്യല്‍ മീഡിയ എത്തിക്‌സ്, പേഴ്‌സണാലിറ്റി ഡെവലപ്പ്‌മെന്റ് എന്നിവയിലാണ് പരിശീലനം.

വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിലുള്ള സി-ഡിറ്റിന്റെ അംഗീകൃത പരിശീലനകേന്ദ്രങ്ങള്‍ വഴിയാണ് രണ്ടു മാസത്തെ പരിശീലനം നല്‍കുന്നത്. ഏപ്രില്‍ ഒന്നിന് ക്ലാസ്സുകള്‍ ആരംഭിച്ച് മെയ് 31നു അവസാനിക്കും. പങ്കെടുക്കുന്ന എല്ലാ കുട്ടികള്‍ക്കും ടെക്സ്റ്റ് ബുക്കും സ്‌കൂള്‍ബാഗും സൗജന്യമായി നല്‍കും. മികവുപുലര്‍ത്തുന്നവര്‍ക്ക് പ്രത്യേക അവാര്‍ഡും നല്‍കും. രജിസ്‌ട്രേഷന്‍ bit.ly/48Goc0z ഗൂഗിള്‍ ലിങ്കുവഴി ചെയ്യാം. വിവരങ്ങള്‍ക്ക്- www.tet.cdit.org, ഫോണ്‍: 0471 2380910, 2380912.

- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article