Wednesday, April 2, 2025

സെന്റ്.ജോസഫ്സ് കോളേജ് സ്റ്റുഡന്റ് ഓഫ് ദി ഇയർ ആയി അക്ഷര ബാലകൃഷ്ണനെ തെരഞ്ഞെടുത്തു

Must read

- Advertisement -

ഇരിങ്ങാലക്കുട : ആകാംക്ഷകൾക്ക് വിരാമമിട്ടുകൊണ്ട് ഇരിങ്ങാലക്കുട സെൻ്റ്. ജോസഫ്സ് കോളേജിൽ സ്റ്റുഡൻ്റ് ഓഫ് ദി ഇയർ 2024 ആയി ബി.കോം അവസാനവർഷബിരുദ വിദ്യാർത്ഥിനി അക്ഷര ബാലകൃഷ്നെ തെരഞ്ഞെടുത്തു. ഫസ്റ്റ് റണ്ണറപ്പായി സാമ്പത്തികശാസ്ത്രം അവസാനവർഷ ബിരുദവിദ്യാർത്ഥിനി ഒലീവിയ ലിൻസണേയും സെക്കൻ്റ് റണ്ണറപ്പായി ബയോടെക്നോളജി വിഭാഗം അവസാനവർഷ ബിരുദവിദ്യാർത്ഥിനി നന്ദന രഘുനാഥനേയും തെരഞ്ഞെടുത്തു. മിസ് ഇന്റലിജൻസായി അക്ഷരയും ക്വീൻ ഓഫ് ഹാർട്സ്, മികച്ച സ്റ്റേജ് പെർഫോമർ എന്നീ ബിരുദങ്ങൾക്ക് ഒലീവിയയും അർഹയായി.

പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മികവുതെളിയിച്ച അവസാനവർഷ ബിരുദ ബിരുദാനന്തര വിദ്യാർത്ഥികളിൽ നിന്നും അഞ്ചുപേരാണ് അവസാന റൗണ്ടിലേക്കെത്തിയത്.ബി.കോം അവസാനവർഷബിരുദ വിദ്യാർത്ഥിനി അക്ഷര ബാലകൃഷ്‌ണൻ, ഗണിതശാസ്ത്ര വിഭാഗം അവസാനവർഷ ബിരുദവിദ്യാർത്ഥിനി എയ്ഞ്ചൽ മരിയ
ജോർജ്, ബി.കോം അവസാനവർഷ ബിരുദവിദ്യാർത്ഥി എമി റോസ് സ്റ്റീഫൻ, ബയോടെക്നോളജി അവസാനവർഷ ബിരുദ വിദ്യാർത്ഥിനി നന്ദന രഘുനാഥൻ, സാമ്പത്തികശാസ്ത്രം അവസാനവർഷ ബിരുദവിദ്യാർത്ഥിനി ഒലീവിയ ലിൻസൺ തുടങ്ങിയവർ അവസാന റൗണ്ടിലെ മിന്നും താരങ്ങളായി. പോപ്പുലാരിറ്റി ടെസ്റ്റ്, പാഠ്യ- പാഠ്യേതര പ്രവർത്തനങ്ങളിലുള്ള മികവ്, പൊതു വിജ്ഞാനം എന്നിവയ്ക്കു പുറമേ മൂന്നു വ്യത്യസ്തത റൗണ്ടുകളിലായി നടത്തിയ മത്സരത്തിൽ നിന്നാണ് അക്ഷര ബാലകൃഷ്ണൻ ഒന്നാം സ്ഥാനത്തേയ്ക്കെത്തിയത്.

സർട്ടിഫിക്കറ്റിനും ട്രോഫിക്കും പുറമേ 10000 രൂപയുടെ ടി. ഐ അഷറഫ് മെമ്മോറിയൽ അവാർഡും ഒന്നാംസ്ഥാനത്തെത്തിയ അക്ഷര ബാലകൃഷ്ണന് സമ്മാനിച്ചു.ഒന്നും രണ്ടും മൂന്നും സ്ഥാനത്തെത്തിയവർക്കുള്ള സമ്മാനതുക സ്പോൺസർ ചെയ്തത് യൂണിവേഴ്സൽ എയർപ്പോർട്ട് അസ്സിസറ്റൻസ് സി.ഇ. ഒ മിസ്സ് നിഷീന നിസ്സാർ ആയിരുന്നു. നിഷീന നിസ്സാർ, പ്രിൻസിപ്പൽ ഡോ.സിസ്റ്റർ ബ്ലെസി എന്നിവർ സംസാരിച്ചു.

See also  പൊതുജനങ്ങളുടെ പരാതിയിൽ സമയബന്ധിതവും വസ്തുനിഷ്ഠവുമായ മറുപടി നൽകണം: വിജിലൻസ് കമ്മിറ്റി യോഗം
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article