വൈദ്യുത പദ്ധതികൾ മുടങ്ങിയതിനു ആരാണ് ഉത്തരവാദി?

Written by Web Desk1

Updated on:

ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയും സർക്കാരിന്റെ അലംഭാവവും കാരണം സംസ്ഥാനത്ത് മുടങ്ങിക്കിടക്കുന്നത് 127 വൈദ്യുത പദ്ധതികളാണ്.. വൈദ്യുതി വാങ്ങാൻ കെ എസ് ഇ ബി പ്രതിവർഷം 10000 കോടി രൂപ മുടക്കുമ്പോഴാണ് 2500 കോടിയുടെ വൈദ്യുതി ഉല്പാദിപ്പിക്കാനാവുന്ന പദ്ധതികൾ വര്ഷങ്ങളായി മുടങ്ങി കിടക്കുന്നത്. 60 മെഗാവാട്ട് ഉല്പാദനശേഷിയുള്ള പള്ളിവാസൽ എക്സ്റ്റൻഷൻ സ്‌കീമും 30 വർഷമായിട്ടും പൂർത്തിയാകാത്ത വഞ്ചിയം പദ്ധതിയും ഉൾപ്പെടെയാണ് 127 പദ്ധതികൾ മുടങ്ങിക്കിടക്കുന്നത്.

ഇവയുടെ പ്രതിദിന ഉല്പാദനശേഷി 783 മെഗാവാട്ട്. 2016 ൽ പൂർത്തിയാക്കേണ്ടിയിരുന്ന ഭൂതത്താൻകെട്ട് പദ്ധതി തീർക്കാൻ 12 കോടി രൂപ മതിയെങ്കിൽ ഇത് ഇഴയുന്നത്തിലുള്ള ഉത്പാദനനഷ്ട്ടം പ്രതിവർഷം 32 കോടിയാണ്.

തുലാമഴ കുറഞ്ഞു ഡാമുകളിൽ ജലനിരപ്പ് താഴ്ന്നതിനാൽ ആഭ്യന്തര ഉത്പാദനം കുറഞ്ഞിരിക്കുകയാണ്. വേനൽ കൂടുന്നതോടെ ഉപയോഗം കുതിച്ചുയരുന്നതിനാൽ പുറത്തുനിന്നു വാങ്ങുന്നത് ഇനിയും കൂടും. ഏപ്രിൽ, മെയ്, മാസങ്ങളിൽ ഉപയോഗം 100 ദശലക്ഷം യൂണിറ്റ് കടക്കുമെന്നാണ് കണക്കുകൂട്ടൽ. വര്ഷം മുഴുവനുള്ള കണക്കെടുത്താൽ പ്രതിദിനം ശരാശരി 75 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ആവശ്യം. ഇതിൽ 50 ദശലക്ഷവും പുറത്ത് നിന്നും വാങ്ങേണ്ടിവരും. 2021 ൽ 85.77 വൈദ്യുതി വാങ്ങിയതെങ്കിൽ കഴിഞ്ഞ വര്ഷം 40 ലക്ഷം രൂപവരെ വിറ്റുവരവുള്ള സ്ഥാപനങ്ങൾക്ക് നിലവിൽ ജിഎസ് ടി രെജിസ്ട്രേഷൻ വേണ്ട.. ഇത് രണ്ടു കോടി രൂപയാക്കണമെന്നാണ് സമിതിയുടെ ആവശ്യം. പ്രളയം പോലുള്ള പ്രകൃതി ദുരന്തങ്ങളിൽ ദുരിതാശ്വാസ പുനരധിവാസ പ്രവർത്തനങ്ങൾക്ക് കേന്ദ്ര സർക്കാർ അനുവദിക്കുന്ന ഫണ്ടിൽ നിന്ന് ഒരു രൂപപോലും വ്യാപാര സ്ഥാപനങ്ങളുടെ നഷ്ട്ടം പരിഹരിക്കാൻ വിനിയോഗിക്കാനാവില്ല. ആ നിബന്ധനയിലും മാറ്റമുണ്ടാവണം.

രാജ്യത്തു വ്യാപാരവുമായി ബന്ധപ്പെട്ട ഒരു നയം നിലവിലില്ലെന്നത് വലിയ പോരായ്മയാണ്. അതുകൊണ്ടുതന്നെ ആർക്കും എവിടെയും കച്ചവടം തുടങ്ങാമെന്ന സ്ഥിതിയാണുള്ളത്. 100 കോടി മുടക്കി കച്ചവടം തുടങ്ങിയാലും അതിനൊരു പഠനം പോലും ആവശ്യമില്ല. ഇതിനു മാറ്റമുണ്ടാകണം. അതിനു നയം അനിവാര്യമാണ്. കേരളത്തിൽ പ്രത്യേക വ്യാപാര മന്ത്രാലയം വേണമെന്ന് 1980 മുതൽ വ്യാപാരികൾ ആവശ്യപ്പെടുന്നുണ്ട്. നിലവിൽ പല വകുപ്പുകളിൽ കയറിയിറങ്ങണമെന്നതിനാൽ ലൈസൻസ് ഉൾപ്പെടെ എല്ലാം ഒരു കുടക്കീഴിലായാൽ ഏറെ ആശ്വാസകരമാവും.. ഈ ആവശ്യത്തിന് എത്രയും വേഗം നടപടി ഉണ്ടാകേണ്ടതുണ്ട്.

വ്യാപാരി സമൂഹത്തിന്റെ പ്രശ്നങ്ങൾ പഠിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കണമെന്ന ആവശ്യം അംഗീകരിച്ചത് പ്രതീക്ഷയ്ക്കു വക നൽകുന്നുണ്ട്. ദേശീയപാതയുടെ വികസനത്തോടനുബന്ധിച്ച് കുടിയൊഴിപ്പിക്കപ്പെടുന്ന വ്യാപാരികൾ നേരിടുന്ന പ്രശ്നങ്ങൾക്കു മാന്യമായ നഷ്ട്ട പരിഹാരം നൽകാനുള്ള നടപടികളും സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവണം.

See also  തെരുവുനായ് ശല്യം രൂക്ഷം നിയന്ത്രിക്കാൻ നടപടിയില്ല

Leave a Comment