കലാലയങ്ങളിലെ അക്രമ രാഷ്ട്രീയ സംഘടനകളെ നിരോധിക്കണം

Written by Web Desk1

Published on:

സംസ്ഥാനങ്ങളിലെ കലാശാലകളിൽ അഴിഞ്ഞാടുന്ന അക്രമ രാഷ്ട്രീയ സംഘടനകളെ നിരോധിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. കലാശാലകളിൽ പഠിക്കാനെത്തുന്ന നിരപരാധികളായ വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തനും സംഘം ചേർന്ന് മർദിക്കാനും കൊലപ്പെടുത്തനും അക്രമ രാഷ്ട്രീയ സംഘടനകൾക്ക് ഒരു മടിയുമില്ല. ഇത്തരം സംഘടന നേതാക്കളെ സംരക്ഷിക്കാനും അവരെ ഒളിവിൽ പാർപ്പിക്കാനും കേസിൽ നിന്ന് രക്ഷപ്പെടുത്താനും ഭരണത്തിലിരിക്കുന്ന പാർട്ടി നേതാക്കൾക്ക് യാതൊരു മടിയുമില്ല.

ഈയടുത്ത ദിവസങ്ങളിൽ നടന്ന കരളലിയിക്കുന്ന കൊലപാതകമാണ് സിദ്ധാർത്ഥിന്റേത്. നാലു ദിവസത്തോളം നഗ്നനാക്കി നിറുത്തി ക്രൂരമായി മർദിച്ചു കൊലപ്പെടുത്തിയ സംഭവം മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്നതായിരുന്നു. കുറ്റവാളികളെ പിടികൂടാൻ ദിവസങ്ങൾ വേണ്ടിവന്നു പ്രതികൾ രക്ഷപ്പെടാനാണ് സാധ്യതയെന്നുവേണം കരുതാൻ.

സംസ്ഥാനത്തെ പല കലാലയങ്ങളിലും അക്രമവും കൊലപാതകവും നടന്നു വരികയാണ്. 18 പ്രതികളും പിടിയിലായിട്ടുണ്ട്. സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് ഗവർണ്ണർ നേരിട്ട് നടപടിയെടുത്തിട്ടുണ്ട്. ജുഡീഷ്യൽ അന്വേഷണം വേണമെന്ന് ഗവർണ്ണർ നിർദ്ദേശിച്ചിട്ടുമുണ്ട്. ഈ കേസിന്റെ പേരിൽ വി സി യെ ചാൻസിലർ സസ്‌പെൻഡ് ചെയ്തു. ഇത് സംസ്ഥാനത്ത് ആദ്യ സംഭവമാണ്.
എന്നാൽ പ്രതികളെ രക്ഷപ്പെടുത്താൻ മജിസ്‌ട്രേറ്റിന്റെ വീട്ടിൽപ്പോലും ഉന്നത നേതാക്കൾ നേരിട്ടെത്തിയതായും ആക്ഷേപമുണ്ട്.

സിദ്ധാർത്ഥൻ ആൾക്കൂട്ട വിചാരണയിൽ കൊല്ലപ്പെട്ടതിന്റെ ദുഖത്തിലമർന്നു കേരളം ഒന്നാകെയിരിക്കുമ്പോൾ വീണ്ടും എസ് എഫ് ഐയുടെ ആൾക്കൂട്ട വിചാരണ ഉണ്ടായിരുന്നു. കൊയിലാണ്ടി കോളേജിലാണ് വിദ്യാർത്ഥിയെ വിളിച്ച് വരുത്തി ക്രൂരമായി മർദിച്ചത്. യൂണിയൻ ചെയർമാൻ ഉൾപ്പെടെ 24 പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. പക്ഷെ, പ്രതികളെ രക്ഷിക്കാൻ ഭരണകക്ഷി ഉണ്ടല്ലോ. കൊയിലാണ്ടി, കൊല്ലം ആർ എം എസ്‌ കോളേജിലെ രണ്ടാം വർഷ BSc കെമിസ്ട്രി വിദ്യാർത്ഥി അമലിനെയാണ് ആൾക്കൂട്ട വിചാരണക്കും മർദ്ദനത്തിനും ഇരയാക്കിയത്.

കോളേജ് യൂണിയൻ ചെയർമാന്റെ നേതൃത്വത്തിലാണ് ഈ സംഭവം നടന്നത് എസ എഫ് ഐ അക്രമ സംഘത്തെ വീണ്ടും വീണ്ടും വിദ്യാർത്ഥികളെ ക്രൂരതക്ക് ഇരയാക്കുകയാണ്. വിദ്യാർത്ഥികളെ വിചാരണ ചെയ്യാനും മർദിക്കാനും പ്രത്യേക സംവിധാനം വരെ എസ എഫ് ഐ ഉണ്ടാക്കിയിട്ടുണ്ട്.

വളരെ മൃഗീയമായ നടപടികളാണ് എസ് എഫ് ഐയുടെ ഭാഗത്ത് നിന്നും കലാലയങ്ങളിൽ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. ഇത് തടയാൻ പോലീസിനോ സർക്കാരിനോ പാർട്ടിക്കോ കഴിയുന്നില്ല. ഇത് ആവർത്തിക്കുന്നത് കേരളത്തിന് അപമാനമാണ്. ഈ സംഘടനയെ നിരോധിക്കുകയാണ് വേണ്ടത്. വിദ്യാഭ്യാസ വകുപ്പും കേരള സർക്കാരും ഇക്കാര്യത്തിൽ ഉചിതമായ തീരുമാനമെടുക്കുമെന്ന് വിശ്വസിക്കുകയാണ്.

See also  സി പി ഒ ; ഉദ്യോഗാർഥികളുടെ ഭാവി തുലാസിൽ; സർക്കാരിന് മൗനം

Leave a Comment