രാഷ്ട്രീയ നിയമനങ്ങൾ മാത്രം; എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച് നോക്കുകുത്തി

Written by Taniniram

Published on:

സംസ്ഥാനത്ത് സർക്കാർ സ്ഥാപനങ്ങളിൽ ഒഴിവുകൾ സൃഷ്ടിച്ചു ഭരണക്കാരുടെ സ്വന്തക്കാരെയും സിൽബന്ധികളെയും തിരുകിക്കയറ്റാനുള്ള തീവ്ര ശ്രമം നടന്നുവരികയാണ്. വിദ്യാഭ്യാസ യോഗ്യതയോ പ്രവർത്തന പരിശീലനമോ ഒന്നും ബാധകമല്ല. അഭ്യസ്തവിദ്യരായ ഉദ്യോഗാർത്ഥികളെ മുഴുവൻ തഴഞ്ഞുകൊണ്ടാണ് ഈ രാഷ്ട്രീയ കളി. സംസ്ഥാന ഗവണ്മെന്റ് സ്ഥാപനങ്ങളിൽ ഒഴിവുണ്ടാകുന്ന താത്കാലിക തസ്തികകളിൽ നിയമനം നടത്തുന്നതിനാണ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് പ്രവർത്തിക്കുന്നത്. എന്നാൽ അതിനെ നോക്കുകുത്തിയാക്കിയാണ് രാഷ്ട്രീയ കയ്യാങ്കളി.

ഇപ്പോൾ വെറ്റിനറി സർവകലാശാലയിൽ കൃത്രിമ തസ്തിക സൃഷ്ടിച്ച് 156 പേരെ നിയമിക്കാനുള്ള ശ്രമം നടന്നു വരികയാണ്‌. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴാണ് പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ കൃത്രിമമായി തസ്തികകൾ സൃഷ്ടിച്ച് 156 അധ്യാപകരെ നിയമിക്കാൻ നീക്കം നടക്കുന്നത്. ജനുവരി 9ന് നടന്ന സർവകലാശാലയുടെ ബോർഡ് ഒഫ് മാനേജ്‌മെൻറ് യോഗത്തിലാണ് വൻ അഴിമതിക്ക് കളമൊരുക്കുന്ന തീരുമാനമുണ്ടായത്. സർവകലാശാലയുടെ സ്റ്റാറ്റുട്ടറിയിൽ ഉൾപ്പെടുത്താതെ പുതുതായി ഏഴു വകുപ്പുകൾ ക്രമീകരിച്ചും അസിസ്റ്റന്റ്‌ പ്രോഫസർമാരുടെ ഇല്ലാത്ത തസ്തികകളിലേക്കുമാണ് നിയമനത്തിനൊരുങ്ങുന്നത്. നിലവിലുള്ള അസിസ്റ്റന്റ്‌ പ്രോഫസർമാർക്ക് സ്ഥാനക്കയറ്റം നൽകിയെന്നു സങ്കൽപ്പിച്ചു അതിലൂടെ സൃഷ്ടിക്കപ്പെടുന്ന ഒഴിവുകളിലേക്കാണ്‌ നിയമനം.

ദൈനംദിന ചെലവുകൾക്കും ശമ്പളം, പെൻഷൻ വിതരണത്തിനും സർവകലാശാല തന്നെ ബുദ്ധിമുട്ട് നേരിടുമ്പോഴാണ് വർഷം 20 കോടിയിലധികം രൂപ അധിക ബാധ്യത ഉണ്ടാക്കുന്ന നീക്കം. ഈ അധികാരങ്ങളിലാണ്‌ റോഡിലെ മരണക്കുഴികൾ തന്നെ. വാതിലുകൾ തുറന്നിട്ട് അതിവേഗത്തിൽ ചീറിപ്പായുന്ന ബസ്സുകളിൽ നിന്ന് യാത്രക്കാർ തെറിച്ചു വീഴുന്ന അപകടങ്ങളാകട്ടെ ഒരു നാടിൻറെ പൊതു ഗതാഗത സുരക്ഷയെത്തന്നെ ചോദ്യം ചെയ്യുന്നു. വീട്ടിൽ നിന്ന് കാൽനടയായി യാത്ര തിരിച്ചാലും സുരക്ഷിതമായി മടങ്ങിയെത്താമെന്ന് ഉറപ്പില്ലാത്ത സാഹചര്യമാണ് ഇപ്പോൾ നിലവിലുള്ളത്. ഈ സാഹചര്യം കൂടുതൽ സങ്കീർണമാക്കുന്നതിൽ അധികൃതരുടെ നിരുത്തരവാദിത്വവും അനാസ്ഥയും വലിയ പങ്കുവഹിക്കുന്നുണ്ട്. റോഡപകടങ്ങൾ കുറയ്ക്കുന്നതിനുള്ള നിർദേശങ്ങൾ അടങ്ങിയ അമികസ്ക്യുരി റിപ്പോർട്ടിൽ ഹൈക്കോടതി അഭിപ്രായം തേടി ഒരു വര്ഷം കഴിഞ്ഞിട്ടും സംസ്ഥാന സർക്കാർ കാര്യമായി മുന്നോട്ടു പോവാത്തത് ഒരു ഉദാഹരണം മാത്രമാണ്.
കേരളത്തിലെ റോഡുകളും വാഹനങ്ങളും മനുഷ്യ ജീവന് കൊടുക്കുന്ന വില ചെറുതല്ലെന്നു ഉറപ്പാക്കേണ്ട ബാധ്യത സർക്കാരിനും സമൂഹത്തിനുമുണ്ട്. ഒറ്റപ്പെട്ട സംഭവങ്ങളായി അപകടങ്ങളെ കാണുന്നത് ശെരിയല്ല. നാടിൻറെ ശാപമായ റോഡപകടങ്ങൾ കുറയ്ക്കാൻ കർശനവും ഫലപ്രദവുമായ നടപടികൾ അടിയന്തിരമായി ഉണ്ടാകണമെന്നാണ് ഓരോ അപകടങ്ങളും നമ്മെ ഓർമിപ്പിക്കുന്നത്. റോഡുകളിലെ സ്ഥിരം ഭീഷണി മേഖലകളെ അപകടരഹിതമാക്കുന്നതിലടക്കം റോഡ്‌ സുരക്ഷയ്ക്ക് കേരളം മുന്തിയ പ്രാധാന്യം നൽകിയേ മതിയാകൂ.

See also  സ്കൂൾ കുട്ടികളുടെ ഉച്ചഭക്ഷണം മുടക്കരുത്

Leave a Comment