ദേശീയ പാത വികസനം കടലാസ്സിൽ മാത്രം

Written by Web Desk1

Published on:

കേരളത്തിലെ National Highway വികസനം ഇഴഞ്ഞിഴഞ്ഞു നീങ്ങുകയാണ്. കഴിഞ്ഞ ആറു വർഷത്തിനിടയിലെ ഏറ്റവും വലിയ മന്ദതയാണ് ഇപ്പോൾ നേരിട്ടിട്ടുള്ളത്. 2022 ൽ സംസഥാനത്തെത്തിയ കേന്ദ്ര മന്ത്രി പ്രഖ്യാപിച്ച ഒരു പദ്ധതിയിൽപ്പോലും കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ടെൻഡർ നടപടി പൂർത്തിയാക്കാനോ നിർമ്മാണം തുടങ്ങാനോ കഴിഞ്ഞിട്ടില്ല. ചില പദ്ധതികൾ പ്രധാന പരിഗണനയിൽ നിന്ന് തള്ളിയിട്ടുമുണ്ട്. പുതിയ ഒരു പദ്ധതിയിലും ദേശീയ പാത അതോറിറ്റി സംസ്ഥാനവുമായി ബന്ധപ്പെട്ടിട്ടില്ല. കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതാണ് കാരണമെന്നാണ് സർക്കാരിന്റെ വിശദീകരണം.

National Highway നിര്‍മ്മാണത്തിനു പ്രതിസന്ധിയായി നിൽക്കുന്നതിന്റെ പ്രധാന കാരണം നിർമ്മാണ സാമഗ്രികളില്ലാത്തതാണത്രേ. കാസര്കോട് തലപ്പാടി മുതൽ തിരുവനന്തപുരം കാരോട് വരെ ആറുവരിപ്പാതയായി വികസിപ്പിക്കുന്ന എൻ-എച്ച് 66 ഉൾപ്പെടെ നിർമ്മാണം നടത്തുന്ന പദ്ധതികളെയാണ് കരിങ്കല്ലും മണ്ണും ഉൾപ്പെടെയുള്ളവയുടെ ദൗർലഭ്യം ബാധിക്കുന്നത് കേരളത്തിലെ നിർമ്മാണ ആവശ്യങ്ങൾക്കായി മണ്ണും കല്ലും ഖനനം ചെയ്യുന്നതിനെ തമിഴ്നാട് എതിർക്കുന്നതാണ് പ്രധാന കാരണം.

പ്രതിസന്ധി പരിഹരിക്കാൻ കേരളത്തിലെ ക്വാറികളിൽ നിരക്ക് നിശ്ചയിച്ച് മുൻഗണന നൽകി ഖനനത്തിന് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ടു National Highway Authority അധികൃതർ സംസ്ഥാന സർക്കാരിനെ സമീപിച്ചെങ്കിലും വിവിധ വകുപ്പുകളുടെ അനുമതി ലഭ്യമായിട്ടില്ല. സംസ്ഥാനത്തെ തരിശുഭൂമികളിലും ക്വാറികളിലും സർക്കാർ നിശ്ചയിക്കുന്ന റോയൽറ്റി ഉൾപ്പെടെയുള്ള ഫീസുകളും ആവശ്യമെങ്കിൽ നിശ്ചിത തുക അധികമായും അടയ്ക്കാൻ തയ്യാറാണെന്നും സർക്കാർ മുന്നോട്ടു വയ്ക്കുന്ന കർശന വ്യവസ്ഥകളിൽ വീഴ്ച വരുത്തിയിൽ ഖനനാനുമതി റദ്ദാക്കുന്നതിനെ എതിർക്കില്ലെന്നും അറിയിച്ചിരുന്നു. പരിസ്ഥിതി അനുമതി തുടങ്ങിയവ നേടിയെടുക്കുന്നതിനും ഏറെ സമയം വേണ്ടിവരും.

2022 ൽ പ്രഖ്യാപിച്ച മറ്റു പദ്ധതികളുടെ അവസ്ഥയും ഇതുതന്നെ. ഇതെല്ലം സ്വപ്ന പദ്ധതികളായിരുന്നോ എന്നാണ് ജനങ്ങളുടെ ഇപ്പോഴത്തെ സംശയം. പദ്ധതികൾ പ്രഖ്യാപിച്ചാൽ മാത്രം പോരാ. അവ നടപ്പാക്കാനുള്ള ശ്രമം കൂടി അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാകണമെന്നാണ് ഞങ്ങൾക്ക് പറയാനുള്ളത്.

See also  എസ് എ ടി യിൽ മരുന്ന് വിതരണം നിലച്ചു. രോഗികൾ ത്രിശങ്കുവിൽ

Leave a Comment