Thursday, April 3, 2025

ഭരണഘടനാ സ്ഥാപനങ്ങൾ നിഷ്പക്ഷമാവണം

Must read

- Advertisement -

ജനാധിപത്യ തത്വങ്ങൾ ഉയർത്തിപ്പിടിക്കുന്നതും ജനങ്ങളുടെ യഥാർത്ഥ ഇച്ഛയെ പ്രതിഫലിപ്പിക്കുന്നതുമായ സ്വതന്ത്രവും വിശ്വസനീയവുമായ ഒരു സ്ഥാപനമായി തിരഞ്ഞെടുപ്പ് കമ്മിഷണർ നിലനിൽക്കേണ്ടത് ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായ ഇന്ത്യക്കു അനിവാര്യമാണ്.

ലോക്സഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനത്തിനു ഏതാനും ദിവസങ്ങൾ മാത്രം ശേഷിക്കെ തിരഞ്ഞെടുപ്പ് കമ്മിഷണർ അരുൺ ഗോയൽ രാജിവച്ചു. വ്യക്തിപരമായ കാരണങ്ങൾ മൂലമാണ് അദ്ദേഹം രാജിവച്ചതെന്നാണ് റിപ്പോർട്ടുകൾ. ഈയാഴ്ച അവസാനത്തോടെ ലോക്സഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാനിടയുണ്ട്.. അപ്രതീക്ഷിത രാജി മൂലം പ്രഖ്യാപനം വൈകുമെന്ന ആശങ്കയും ഉയർത്തിയിട്ടുണ്ട്. അതെന്തായാലും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ പ്രക്രിയയുടെ പടിവാതിൽക്കലുണ്ടായ ആകസ്മിക സംഭവം തിരഞ്ഞെടുപ്പിന്റെ സുതാര്യതയെ തന്നെ ചോദ്യം ചെയ്യുന്ന തരത്തിലുള്ളതാണ്.

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ്കുമാർ മാത്രമാണ് അവശേഷിക്കുന്നത്. മുഖ്യ തിരഞ്ഞെടുപ്പ് തനിച്ചു തിരഞ്ഞെടുപ്പ് സമയ ക്രമം പ്രഖ്യാപിക്കുന്നതിന് നിയമ തടസ്സമില്ല. രണ്ടു കമ്മീഷണർമാർ കൂടിയുണ്ടെങ്കിൽ മാത്രമേ കമ്മീഷൻ പൂർണമാകൂ എന്നും വ്യവസ്ഥയില്ല. പക്ഷെ, കേന്ദ്ര ഭരണകൂടത്തിന്റെ ചൊൽപ്പടിക്ക് നിൽക്കുന്ന കമ്മീഷന്റെ നിലവിലെ നടപടികൾ തന്നെ പുതിയ കമ്മീഷണർമാരുടെ നിയമനം പ്രധാന മന്ത്രിയുടെ ഇച്ഛാനുസരണം മാത്രമാകുന്ന അവരുടെ ജനാധിപത്യത്തെ ഭയപ്പെടുത്തുന്നതാണ്. കമ്മീഷനിലെ ഒഴിവുകളിൽ കേന്ദ്ര സർക്കാരിന് നേരിട്ട് നിയമനം നടത്താനാകുന്ന തരത്തിൽ നിയമ നിർമ്മാണം നടന്നു കഴിഞ്ഞിട്ടുണ്ട്.

2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് പിന്നാലെ അധികം വൈകാതെ തിരഞ്ഞെടുപ്പ് കമ്മിഷണർ സ്ഥനത്തുനിന്നു അശോക് ലവാസ രാജിവച്ചതും തിരഞ്ഞെടുപ്പിന് മുൻപ് അരുൺ ഗോയൽ രാജിവച്ചതും . തള്ളിക്കളയാനാവില്ല. തിരഞ്ഞെടുപ്പ് പ്രചരണത്തിൽ പെരുമാറ്റ ചട്ട ലംഘനം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത്ഷായ്ക്കുമെതിരെ ആദായ നികുതി വകുപ്പിന്റെ നടപടിയുണ്ടായി. തുടർന്നായിരുന്നു രാജി. സ്ഥാനമൊഴിഞ്ഞില്ലായിരുന്നെങ്കിൽ അദ്ദേഹം 2027 ൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ആകുമായിരുന്നു. ഫെബ്രുവരി 25 നു കാലാവധി പൂർത്തിയാക്കുമ്പോൾ 2027 വരെ കാലാവധിയുള്ള അരുൺ ഗോയൽ ആ പദവിയിലെത്തേണ്ടതാണ്.

സുപ്രീം കോടതിയെ മറികടന്നുണ്ടാക്കിയ നിയമ ഭേദഗതിയാണ് ഇപ്പോഴത്തെ സ്ഥിതിയിലെത്തിയത്. കമ്മീഷനിലെ രണ്ടു ഒഴിവിലേക്കും തങ്ങൾക്ക് താൽപര്യമുള്ളവരെ നേരിട്ട് നിയമനം നടത്താൻ കേന്ദ്ര സർക്കാരിന് കഴിയും. അങ്ങനെയായാൽ പരാജയപ്പെടുന്ന ഏറ്റവും ഒടുവിലത്തെ ഭരണഘടനാ സ്ഥാപനങ്ങളുടെ പട്ടികയിൽ തിരഞ്ഞെടുപ്പ് കമ്മീഷനും ഇടം പിടിക്കും. ജനാധിപത്യ തത്വങ്ങൾ ഉയർത്തിപ്പിടിക്കുന്നതും ജനങ്ങളുടെ യഥാർത്ഥ ഇച്ഛയെ പ്രതിഫലിപ്പിക്കുന്നതുമായ സമ്മതിദാനം നടത്താൻ കഴിവുള്ള സ്വതന്ത്രവും വിശ്വസനീയവുമായ ഒരു സ്ഥാപനമായി തിരഞ്ഞെടുപ്പ് കമ്മീഷൻ നിലനിൽക്കുന്നുവെന്നു [ഉറപ്പാക്കേണ്ടത് \നിർണ്ണായകമാണ്.

See also  വഖഫ് ഭേദഗതി ബിൽ വീണ്ടും പാർലമെന്റിലേക്കെത്തുമ്പോൾ |Taniniram Editorial
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article