Friday, June 6, 2025

തൃശൂരില്‍ യുവാവിനെ ഹോക്കി സ്റ്റിക്ക്കൊണ്ട് അടിച്ച്‌ കൊലപ്പെടുത്തി റോഡിലെറിഞ്ഞു

Must read

- Advertisement -

തൃശൂരില്‍ അതിക്രൂര കൊലപാതകം.വെങ്ങിണിശ്ശേരി ശിവപുരം സ്വദേശി മനുവാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം മൃതദേഹം റോഡരികില്‍ ഉപേക്ഷിച്ച നിലയിലായിരുന്നു. ഇന്നലെ രാത്രി മനുവുള്‍പ്പെടെ നാല് സുഹൃത്തുക്കള്‍ ചേര്‍ന്ന് കോടന്നൂരിലെ ഒരു ബാറില്‍ വച്ച് മദ്യപിച്ചിരുന്നു. തുടര്‍ന്നുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് സുഹൃത്തുക്കളായ മണികണ്ഠന്‍, പ്രണവ്, ആശിഖ് എന്നിവര്‍ ചേര്‍ന്ന് അടിച്ച് കൊലപ്പെടുത്തിയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മണികണ്ഠന്‍ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണ്. ചേര്‍പ്പ് പോലീസ് സംഭവത്തില്‍ എഫ്‌ഐആറിട്ട് വിശദമായ അന്വേഷണം ആരംഭിച്ചു.

See also  ബാലരാമപുരം കൊലപാതകം; ഭക്ഷണവും വെള്ളവും നിരസിച്ച് നിസ്സഹകരിച്ച് പ്രതി...
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article