കുരങ്ങിനെ കണ്ട ഭയന്നോടി ടെറസ്സിൽ നിന്നും വീണ യുവതിക്ക് ദാരുണാന്ത്യം …

Written by Web Desk1

Published on:

ലക്‌നൗ (Lucknow) : ഉണങ്ങിയ വസ്ത്രങ്ങള്‍ എടുക്കാന്‍ വീടിന്റെ ടെറസിനു മുകളില്‍ കയറിയ സ്ത്രീ കുരങ്ങിനെ കണ്ട് ഭയന്ന് ടെറസില്‍ നിന്ന് വീണു മരിച്ചു. 40 കാരിയായ കിരണ്‍ ദേവിയാണ് മരിച്ചത്. ഉത്തര്‍പ്രദേശിലെ കൗശാംബിയിലാണ് സംഭവം.

ഉണങ്ങിയ വസ്ത്രങ്ങള്‍ എടുക്കാന്‍ ടെറസിന്റെ മുകളിലേയ്ക്ക് പോയതായിരുന്നു കിരണ്‍ ദേവി. ഒരു കൂട്ടം കുരങ്ങുകളെ കണ്ട് ഭയന്ന് തിരികെയോടാന്‍ ശ്രമിക്കുന്നതിനിടെ കാല്‍വഴുതി ടെറസിന്റെ മുകളില്‍ നിന്ന് താഴെ വീഴുകയായിരുന്നു. ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Related News

Related News

Leave a Comment