കൊല്ലം : യുവതിയെ ലോഡ്ജിലേക്ക് വിളിച്ച് വരുത്തി ബലാത്സംഗം ചെയ്തു. സംഭവത്തില്‍ പ്രതി പിടിയില്‍. കരുനാഗപ്പള്ളി തൊടിയൂര്‍ സ്വദേശി ശ്യാം സുന്ദറാണ് പിടിയിലായത്. ഈസ്റ്റ് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
പീഡനത്തിന് ഇരയായ യുവതിയുമായി പ്രതിക്ക് നേരത്തെ പരിചയമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഈ അടുപ്പം മുതലെടുത്ത് ഇയാള്‍ യുവതിയെ ആശ്രാമം ലോഡ്ജ് മുറിയിലേക്ക് വിളിച്ചു വരുത്തുകയുമായിരുന്നു. തുടര്‍ന്നാണ് ഇയാള്‍ യുവതിയെ ബലാത്സംഗം ചെയ്തത്. കൂടാതെ നഗ്ന ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു.
ക്രൂരമായി പ്രതി മര്‍ദ്ധിച്ചെന്ന് യുവതി നല്‍കിയ പരാതിയിലുണ്ട്. മുണ്ട് വായില്‍ തിരുകിയ ശേഷം ക്രൂരമായി മര്‍ദ്ദിക്കുകയും പുറത്ത് പറഞ്ഞാല്‍ നഗ്നദൃശ്യങ്ങള്‍ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി നല്‍കിയ പരാതിയില്‍ പറയുന്നു.