- Advertisement -
മീററ്റ് (Meerat) : ഉത്തർപ്രദേശിൽ ഭാര്യ ഭർത്താവിനെ കൊന്ന് മൃതദേഹം ഡ്രമ്മിലാക്കി സിമന്റ് കൊണ്ടടച്ചു. സൗരഭ് രജ്പുത് ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മുസ്കാൻ, സഹിൽ എന്നിവരെ മീററ്റ് സിറ്റി പൊലീസ് തിരിച്ചറിഞ്ഞു.
മീററ്റ് എസ് പി ആയുഷ് വിക്രം നൽകുന്ന വിവരമനുസരിച്ച് കൊല്ലപ്പെട്ട മർച്ചന്റ് നേവി ഉദ്യോഗസ്ഥനായ സൗരഭിനെ മാർച്ച് നാലിന് വീട്ടലെത്തിയതു മുതൽ കാണാനില്ലായിരുന്നു. സംശയത്തിന്റെ അടിസ്ഥാനത്തിൽ ഭാര്യ മുസ്കാനെയും കൂട്ടാളിയായ സഹിലിനെയും പൊലീസ് ചോദ്യം ചെയ്തു.
സൗരഭിനെ കാണാതായ ദിവസം തന്നെ കുത്തികൊന്നശേഷം മൃതദേഹം ഒളിപ്പിക്കുകയായിരുന്നുവെന്ന് പ്രതികൾ സമ്മതിച്ചതായി പൊലീസ് പറഞ്ഞു. മൃതദേഹം വീണ്ടെടുത്ത് പോസ്റ്റ് മോർട്ടത്തിനയച്ചു. പ്രതികളെ അറസ്റ്റുചെയ്തു എഫ് ഐ ആർ ചുമത്തിയതായി പൊലീസ് അറിയിച്ചു.