എറണാകുളം (Eranakulam) : നടൻ വിനായകൻ താമസ സ്ഥലത്ത് നഗ്നതാ പ്രദർശനം നടത്തിയ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെ നടനെതിരെ വ്യാപക വിമർശനം ആണ് ഉയരുന്നത്. ഫ്‌ളാറ്റിന്റെ ബാൽക്കണിയിൽ നിന്നായിരുന്നു നടന്റെ നഗ്നതാ പ്രദർശനം.
നടന്റെ സ്വന്തം ഫ്‌ളാറ്റിന് മുൻപിൽ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഫ്‌ളാറ്റിന് പുറത്ത് ഇറങ്ങി വിനായകൻ മുണ്ട് അഴിച്ച് നഗ്നത പ്രദർശിപ്പിക്കുകയായിരുന്നു. ഫ്‌ളാറ്റിലെ സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത് എന്നാണ് സൂചന.
നടൻ നഗ്നതാ പ്രദർശനം നടത്തുമ്പോൾ അവിടെ ആളുകൾ ഉണ്ടായിരുന്നു. ഇവരെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് ഉയരുന്ന ആരോപണം. നേരത്തെയും നടൻ നഗ്നതാ പ്രദർശനം നടത്തി വിവാദത്തിലായിട്ടുണ്ട്.