തൃശ്ശൂർ (Thrisur) : വയനാട്ടിലുണ്ടായ ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം എന്ന് മുഖ്യമന്ത്രി പിറണായി വിജയൻ. രാജ്യം കണ്ടതിൽവച്ച് ഏറ്റവും വലിയ പ്രകൃതി ദുരന്തമാണ് വയനാട്ടിൽ ഉണ്ടായത്. വയനാട്ടിൽ പോലീസ് നടത്തിയ രക്ഷാപ്രവർത്തനം പകരംവയ്ക്കാനാകാത്തത് ആണെന്നും അദ്ദേഹം പറഞ്ഞു. കേരള പോലീസ് അക്കാദമിയിൽ നടന്ന പാസിംഗ് ഔട്ട് പരേഡ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മനുഷ്യത്വം എന്നത് സേനകളുടെ മുഖമുദ്രയാകുന്ന സന്ദർഭത്തിനാണ് വയനാട്ടിൽ കേരളം സാക്ഷ്യം വഹിച്ചത്. സ്വന്തം ജീവൻ പോലും വകവയ്ക്കാതെ ആയിരുന്നു രക്ഷാപ്രവർത്തനം. ഇത് അഭിനന്ദനാർഹമാണ്. നാടിനെയാകെ നടുക്കിയ ദുരന്തം ആയിരുന്നു വയനാട്ടിൽ ഉണ്ടായത്. ഇതിന്റെ നടുക്കത്തിൽ നിന്നും കേരള ജനത ഇതുവരെ മുക്തരായിട്ടില്ല.
സ്വന്തം ജീവിതത്തെക്കാൾ വലുതാണ് അപരന്റെ ജീവിതം എന്ന ബോദ്ധ്യമാണ് എല്ലാവരെയും നയിച്ചത്. രക്ഷാപ്രവർത്തനത്തിനായി എല്ലാ സേനയും ഒന്നിച്ച് പ്രവർത്തിച്ചു. മനുഷ്യത്വം സേനകളുടെ മുഖമുദ്രയാകുന്ന കാഴ്ചയായിരുന്നു വയനാട്ടിൽ കണ്ടത്. ഇത് അഭിനന്ദനാർഹമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.