വീട്ടമ്മയെ ആക്രമിച്ച അക്രമകാരിയായ കാട്ടുപന്നിയെ വെടിവെച്ച് കൊന്നു…

Written by Web Desk1

Published on:

മലപ്പുറം (Malappuram) : മലപ്പുറം ജില്ലയിലെ കരുളായിയിൽ വീട്ടമ്മയെ ആക്രമിച്ച് പരിക്കേൽപ്പിച്ച അക്രമകാരിയായ കാട്ടുപന്നിയെ വെടിവെച്ച് കൊന്നു. (A wild boar that attacked and injured a housewife in Karulai in Malappuram district was shot dead.) പാപ്പിനി പൊയിലിലെ ആയിശ ബീഗത്തിനാണ് ഇന്നലെ രാവിലെ പന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റത്. ആക്രമകാരിയായ പന്നിയെ കഴിഞ്ഞ ദിവസം രാത്രിയോടെ തന്നെ ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ നേത്വത്തിൽ വെടിവെച്ചു കൊലപ്പെടുത്തുകയായിരുന്നു.

രാവിലെ കുട്ടിക്കൊപ്പം വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന ആയിശ ബീഗത്തിനെ പാഞ്ഞെത്തിയ കാട്ടുപന്നി ഇടിച്ചിട്ട് ഓടുകയായിരുന്നു. പരിക്കേറ്റ ഇവരെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രദേശത്ത് കാട്ടുപന്നിയുടെ ശല്യം കൂടുതലാണെന്നും വനംവകുപ്പ് ഉചിതമായ നടപടി സ്വീകരിക്കണമെന്നുമാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

See also  കൊല്ലത്ത് പെയിന്റ് കടയില്‍ തീപിടിത്തം.

Leave a Comment