കണ്ണൂർ (Kannoor) : അവധിക്കാലം മുന്നില്‍ കണ്ട് ട്രെയിന്‍ ടിക്കറ്റുകള്‍ കരഞ്ചന്തയില്‍ വിറ്റ അന്യ സംസ്ഥാനക്കാര്‍ പിടിയില്‍. (Foreigners arrested for selling train tickets in the black market ahead of the holidays) പാലക്കാട് ഡിവിഷൻ സെക്യൂരിറ്റി കമ്മിഷണർ പ്രശാന്തിന്‍റെ നിർദേശത്തെ തുടർന്ന് കണ്ണൂരിലെ റെയിൽവേ സുരക്ഷ സേന പാലക്കാട് റെയിൽവേ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണം ആണ് പ്രതികളെ വലയിലാക്കിയത്. തീവണ്ടികളിൽ തിരക്കുകൂടിയ സാഹചര്യത്തിൽ ടിക്കറ്റുകൾ കരിഞ്ചന്തയിൽ വിൽപ്പന നടത്തുന്നതായി വിവരം കിട്ടിയതിനെ തുടർന്നാണ് ആർ പി എഫ് വ്യാപകമായ റെയ്‌ഡ് നടത്തിയത്.
നിരവധി റെയിൽവേ ടിക്കറ്റുകൾ ഇവരിൽ നിന്ന് പിടിച്ചെടുത്തു. അര ലക്ഷത്തിലേറെ രൂപയുടെ ടിക്കറ്റ് ആണ് പിടിച്ചത്. ഒഡിഷ, പശ്ചിമബംഗാൾ സ്വദേശികളാണ് പിടിയിലായത്. പ്രധാന പ്രതി ഒഡിഷ ബാലസോർ സ്വദേശി എസ് കെ ഇന്ദർ ഉദിനെ കണ്ണൂരിലെ താമസസ്ഥലത്തു നിന്നും ആണ് പിടികൂടിയത്. പശ്ചിമബംഗാൾ മിഡ്‌നാപൂർ സ്വദേശികളായ മിറാജ്, എസ് കെ മജീന്ദർ എന്നിവരെ കണ്ണൂർ റെയിൽവേ സ്റ്റേഷൻ റിസർവേഷൻ സമീപത്ത് വച്ചുമാണ് പിടിച്ചത്.
തിരക്കുള്ള സമയങ്ങളിൽ തത്‌കാൽ ടിക്കറ്റും മറ്റു ടിക്കറ്റുകളും വലിയതോതിൽ നേരത്തെ ബുക്ക് ചെയ്യുന്നതാണ് രീതി. ഇത് 2000 രൂപയ്ക്ക് മുകളിൽ അധികം ഈടാക്കി ആവശ്യക്കാർക്ക് നൽകുകയായിരുന്നു രീതി എന്ന് പൊലീസ് പറയുന്നു. തലശ്ശേരി കോടതിയിൽ ഹാജരാക്കിയ പ്രതികളെ 90,000 രൂപ പിഴയിലാക്കി വിട്ടയച്ചു. ഇവരുടെ പക്കൽ നിന്ന് പിടിച്ച ടിക്കറ്റുകൾ റെയിൽവേ റദ്ദാക്കി. ആർപിഎഫ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ആയിരുന്നു പരിശോധന.