തിരുവനന്തപുരം : വട്ടിയൂര്‍ക്കാവില്‍ യുവതിയുടെ ആത്മഹത്യയില്‍ അറ അറസ്റ്റിലായ മുന്‍ ഭര്‍ത്താവ് പെരുങ്കടവിള തത്തമല സ്വദേശി ശ്രീജിത്തിനെ (47) കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
വട്ടിയൂര്‍ക്കാവ് മണികണ്ഠേശ്വരം ചീനിക്കോണം ശ്രീജിതാ ഭവനില്‍ ശ്രീജയാണ് (46) ജീവനൊടുക്കിയത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ 2021ല്‍ പീഡിപ്പിച്ച കേസിലെ പ്രതിയാണ് ശ്രീജിത്ത്. ഇതോടെ ശ്രീജ ഇയാളില്‍ നിന്ന് അകന്നു. അഞ്ച് ദിവസം മുമ്പാണ് ഇവര്‍ വിവാഹ മോചനം നേടിയത്.
ഈ മാസം 24ന് രാത്രി ഏഴരയോടെ ശ്രീജയുടെ വീട്ടില്‍ ശ്രീജിത്ത് അതിക്രമിച്ച് കയറി ക്രൂരമായി മര്‍ദിച്ചു. വീട്ടില്‍ നിന്ന് ഒഴിയണമെന്നും വീട് തന്റെ പേരില്‍ എഴുതിത്തരണമെന്നും ആവശ്യപ്പെട്ടായിരുന്നു മര്‍ദനം.അവശനിലയിലായ ശ്രീജയുടെ വസ്ത്രങ്ങള്‍ വലിച്ചുകീറി ശ്രീജിത്ത് മൊബൈലില്‍ നഗ്ന ചിത്രങ്ങള്‍ പകര്‍ത്തി. വീടും സ്ഥലവും എഴുതിനല്‍കിയില്ലെങ്കില്‍ ചിത്രം പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. തുടര്‍ന്ന് സമീപവാസിക്ക് ചിത്രങ്ങള്‍ അയച്ചുകൊടുത്തു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സുഹൃത്തിനാണ് ഇയാള്‍ ചിത്രങ്ങള്‍ അയച്ചു നല്‍കിയത്. ഇതില്‍ മനം നൊന്താണ് ശ്രീജ ആത്മഹത്യ ചെയ്തത്. ആത്മഹത്യാ പ്രേരണ, നഗ്ന ചിത്രം പകര്‍ത്തി ഭീഷണിപ്പെടുത്തല്‍, അന്യായമായി തടവിലാക്കി ദേഹോപദ്രവം ഏല്‍പ്പിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ശ്രീജിത്തിനെതിരെ ചുമത്തിയിട്ടുള്ളത്.