ആലപ്പുഴ (Alappuzha) : ആലപ്പുഴ ഹരിപ്പാട് നാലാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കി. ടിവി റീചാർജ് ചെയ്തുകൊടുക്കാത്തതിന്റെ മനോവിഷമത്തിലാണ് ആത്മഹത്യ. ഹരിപ്പാട് മുട്ടം എവിളയിൽ ബാബു-കല ദമ്പതികളുടെ മകൻ കാർത്തിക് (9) ആണ് മരിച്ചത്. ആത്മഹത്യാശ്രമത്തിനിടെ ഗുരുതരമായി പരിക്കേറ്റ കാർത്തിക് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാത്രിയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം നടന്നത്. കാർത്തിക് അമ്മയോട് ടിവി റീചാർജ് ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. വൈകുന്നേരമേ റീചാർജ് ചെയ്തു തരാൻ സാധിക്കു എന്ന് അമ്മ മറുപടി കൊടുത്തു. ഉടൻതന്നെ കാർത്തിക്ക് ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു. മുട്ടം എധീന സ്കൂളിലെ വിദ്യാർഥിയാണ്. കരിയിലകുളങ്ങര പോലീസ് മേൽനടപടികൾ സ്വീകരിച്ചു.