മലപ്പുറം (Malappuram) : പാരമ്പര്യ വൈദ്യന്‍ ഷാബാ ഷെരീഫ് വധക്കേസില്‍ ഒന്നാം പ്രതി ഷൈബിന്‍ അഷ്റഫിന് 11 വര്‍ഷവും ഒന്‍പത് മാസവും തടവ് ശിക്ഷ. രണ്ടാം പ്രതി ശിഹാബുദ്ദീന് ആറ് വര്‍ഷം, ഒന്‍പത് മാസം തടവ്, ആറാം പ്രതി നിഷാദിന് മൂന്ന് വര്‍ഷവും ഒന്‍പത് മാസവും തടവ് (In the murder case of traditional healer Shaba Sharif, the first accused, Shaibin Ashraf, was sentenced to 11 years and nine months in prison. The second accused, Shihabuddin, was sentenced to six years and nine months in prison, and the sixth accused, Nishad, was sentenced to three years and nine months in prison.) എന്നിങ്ങനെ മഞ്ചേരി അഡീഷണല്‍ സെക്ഷന്‍സ് കോടതി ശിക്ഷാ വിധി പ്രസ്താവിച്ചു. പ്രതികള്‍ പിഴയും ഒടുക്കണം. ഇവര്‍ക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യ, ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ കോടതി കണ്ടെത്തിയിരുന്നു. ഒന്‍പത് പ്രതികളെ വെറുതെവിട്ടിരുന്നു.
2020 ഒക്ടോബര്‍ എട്ടിനാണ് ഷാബാ ഷെരീഫ് കൊല്ലപ്പെട്ടത്. മൈസൂര്‍ സ്വദേശിയായ ഷാബാ ഷെരീഫിനെ ഒരു കൊല്ലത്തോളം മുറിയില്‍ പൂട്ടിയിട്ട് മര്‍ദിച്ചു കൊന്നുവെന്നാണ് കേസ്. മൃതദേഹാവശിഷ്ടങ്ങള്‍ ലഭിക്കാതെ വിചാരണ പൂര്‍ത്തിയാക്കിയ കേരളത്തിലെ അപൂര്‍വം കൊലക്കേസുകളില്‍ ഒന്നാണ് ഷാബ ഷെരീഫ് കേസ്.
മൃതദേഹം ലഭിക്കാത്ത കേസിൽ ശാസ്ത്രീയ തെളിവുകളുപയോഗിച്ച് കൊലപാതകം തെളിയിച്ചെന്ന പ്രത്യേകതയുണ്ട്. ഷൈബിന്റെ വീട്ടിൽ നിന്നും കാറിൽ നിന്നും ലഭിച്ച മുടിയുടെ ഡി.എൻ.എ പരിശോധനാ ഫലം ഇക്കാര്യത്തിൽ നിർണ്ണായകമായി. 2019 ആഗസ്റ്റ് ഒന്നിന് മൂലക്കുരു ചികിത്സയുടെ ഒറ്റമൂലി രഹസ്യം ചോർത്താൻ ഷാബ ഷെരീഫിനെ മൈസൂരുവിലെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയെന്നും മുക്കട്ടയിലെ ഷൈബിന്റെ വീട്ടിൽ തടവിൽ താമസിപ്പിച്ചെന്നും 2020 ഒക്‌ടോബർ എട്ടിന് കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി ചാക്കിൽക്കെട്ടി ചാലിയാറിൽ ഒഴുക്കിയെന്നുമാണ് കേസ്.
കേസിലെ ഏഴാംപ്രതി നൗഷാദിനെ മാപ്പു സാക്ഷിയാക്കിയിരുന്നു. 14-ാം പ്രതി ഫാസിൽ വൃക്കരോഗത്തെ തുടർന്ന് ചികിത്സയിലിരിക്കെ കഴിഞ്ഞ വർഷം മരണപ്പെട്ടു. 15-ാം പ്രതി നിലമ്പൂർ മുക്കട്ട പഴയ പോസ്റ്റ് ഓഫീസിന് സമീപത്തെ ഷമീമിനെ പിടികൂടാനായിട്ടില്ല. ഷാബ ഷെരീഫിന്റെ ഭാര്യ, മക്കൾ, പേരക്കുട്ടി, സഹോദരൻ എന്നിവരുൾപ്പെടെ കേസിൽ 80 സാക്ഷികളെ വിസ്തരിച്ചു.2022 ഏപ്രിൽ 23ന് ഏതാനും പേർ വീട്ടിൽ കയറി തന്നെ മർദ്ദിച്ചെന്ന ഷൈബിൻ അഷ്‌റഫിന്റെ പരാതിയാണ് ഷാബ ഷെരീഫ് കൊലപാതകക്കേസ് പുറത്തു കൊണ്ടുവന്നത്.
കേസിലെ അഞ്ചു പ്രതികൾ തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുന്നിൽ തീകൊളുത്തി ആത്മഹത്യാ ഭീഷണി മുഴക്കുകയും ഷാബ ഷെരീഫ് കൊലപാതകമടക്കമുള്ള ഷൈബിന്റെ കുറ്റകൃത്യങ്ങൾ വെളിപ്പെടുത്തുകയുമായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. ഒറ്റമൂലി മരുന്നുകളുടെ രഹസ്യം ചോർത്തി മരുന്നു വ്യാപാരം നടത്തി പണമുണ്ടാക്കുകയായിരുന്നു ഷൈബിന്റെ ലക്ഷ്യം.