പെരിന്തല്‍മണ്ണ ജനവാസ മേഖലയില്‍ പുലിയിറങ്ങി; ദൃശ്യം സിസിടിവി കാമറയില്‍…

Written by Web Desk1

Published on:

പട്ടിക്കാട് (Pattikkad) : മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണയില്‍ പുലിയിറങ്ങി. (A tiger has landed in Perinthalmanna in Malappuram district) പെരിന്തല്‍മണ്ണയ്ക്കടുത്ത് മണ്ണാര്‍ മലയില്‍ ജനവാസമേഖലയിലാണ് പുലിയിറങ്ങിയത്. പുലിയുടെ ദൃശ്യം സിസിടിവി കാമറയില്‍ പതിഞ്ഞിട്ടുണ്ട്.

തിങ്കളാഴ്ച രാത്രി 10.25നാണ് കാമറയില്‍ പുലിയുടെ ചിത്രം പതിഞ്ഞത്. വെട്ടത്തൂര്‍ ഗ്രാമപഞ്ചായത്ത് പരിധിയില്‍ വരുന്ന മാനത്തുമംഗലം കാര്യാവട്ടം ബൈപാസില്‍ മണ്ണാര്‍മലമാട് റോഡാണ് ദൃശ്യത്തില്‍. ജനവാസമേഖലയാണിത്.

നൂറുകണക്കിന് വീടുകളാണ് ഈ മലയടിവാരത്തുള്ളത്. വര്‍ഷങ്ങളായി ഇവിടെ പുലിയുടെ സാന്നിധ്യമുണ്ട്. വനംവകുപ്പ് പല തവണ കെണി സ്ഥാപിച്ചിട്ടും പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.

See also  പുൽപ്പള്ളിയിലെ കടുവ കൂട്ടിലായി

Leave a Comment