തൃശൂരിൽ ക്രിസ്മസ് ദിനത്തിൽ വീട് കയറി ആക്രമണം, രണ്ട് പേർ കുത്തേറ്റ് മരിച്ചു

Written by Taniniram

Published on:

തൃശൂര്‍: കൊടകരയില്‍ രണ്ടുപേര്‍ കുത്തേറ്റ് മരിച്ചു. കല്ലിങ്ങപ്പുറം വീട്ടില്‍ സുജിത്ത് (29), മഠത്തില്‍ പറമ്പില്‍ അഭിഷേക്(28) എന്നിവരാണ് മരിച്ചത്. അഭിഷേകും മറ്റു രണ്ടുപേരും ചേര്‍ന്ന് സുജിത്തിനെ വീട് കയറി ആക്രമിക്കുകയായിരുന്നു. കുത്തുകൊണ്ട സുജിത്ത് പ്രതിരോധിക്കുന്നതിനിടെ അഭിഷേകിനും കുത്തേല്‍ക്കുകയായിരുന്നു. ഇന്നലെ രാത്രി 11.30 ഓടെയായിരുന്നു സംഭവം. സുജിത്തിന്റെ മൃതദേഹം ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലും അഭിഷേകിന്റെ മൃതദേഹം കൊടകരയിലെ സ്വകാര്യ ആശുപത്രിയിലുമാണുള്ളത്.

നാല് വര്‍ഷം മുമ്പ് ക്രിസ്മസ് രാത്രിയില്‍ അഭിഷേകിന്റെ സുഹൃത്ത് വിവേകിനെ സുജിത്ത് ആക്രമിച്ചിരുന്നു. അന്ന് സുജിത്തിന്റെ കുത്തേറ്റ വിവേകും സംഘവുമാണ് ഇന്നലെ ആക്രമിക്കാനെത്തിയത്. വിവേക്, അഭിഷേക്, ഹരീഷ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

See also  തീക്കാറ്റ് സാജനെ പൂട്ടാന്‍ പോലീസ്; ജാമ്യമില്ലാ വകുപ്പുപ്രകാരം മൂന്നു പുതിയ കേസുകള്‍, പരിശോധനകള്‍ കര്‍ശനമാക്കിയതായി കമ്മീഷണര്‍ ആര്‍ ഇളങ്കോ

Leave a Comment