Saturday, April 12, 2025

തൃശൂരിനെ നടുക്കി യുകെജിക്കാരന്റെ കൊല; ജോജോ പ്രകൃതിവിരുദ്ധ ബന്ധത്തിന് നിര്‍ബന്ധിച്ചു; അമ്മയോടു പറയുമെന്നു പറഞ്ഞപ്പോള്‍ മൂക്കും വായും പൊത്തിപ്പിടിച്ചു; കുളത്തിലേക്കു തള്ളി

ജോജോ നേരത്തെ ക്രിമിനല്‍ കേസില്‍ പെട്ടയാളാണെന്നും പൊലീസ്

Must read

- Advertisement -

തൃശൂര്‍: മാളയില്‍ അറ് വയസുകാരനെ കുളത്തില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് . പ്രതി ജോജോ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചപ്പോള്‍ കുട്ടി എതിര്‍ത്തുവെന്നും തുടര്‍ന്നാണ് കൊലപാതകമെന്നുമാണ് പ്രാഥമിക അന്വേഷണത്തില്‍ മനസ്സിലായതെന്നാണ് തൃശൂര്‍ റൂറല്‍ എസ്പി ബി.കൃഷ്ണകുമാര്‍ പ്രതികരിച്ചു.

പ്രതി ജോജോ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചിരുന്നു. ഇക്കാര്യം മാതാപിതാക്കളോട് പറയും എന്ന് പറഞ്ഞതോടെ ജോജോ കുട്ടിയെ കുളത്തിലേക്ക് തള്ളിയിടുകയായിരുന്നു. കുട്ടിക്കായുള്ള തെരച്ചില്‍ വഴി തെറ്റിക്കാനും പ്രതി ശ്രമിച്ചു. തെരച്ചിലില്‍ പ്രതിയും നാട്ടുകാര്‍ക്കൊപ്പം കൂടിയിരുന്നു. പിന്നാലെ സംശയം തോന്നി ജോജോയെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തായത്.

പ്രതി ജോജോ നേരത്തെ ക്രിമിനല്‍ കേസില്‍ പെട്ടയാളാണെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. മോഷണക്കേസ് പ്രതിയായ ഇയാള്‍ അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്. കുഴൂര്‍ സ്വര്‍ണ്ണപള്ളം റോഡില്‍ താമസിക്കുന്ന കുട്ടിയെ ഇന്നലെ രാത്രിയോടെയാണ് വീടിന് സമീപത്തുള്ള കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വൈകീട്ട് ആറോടെയാണ് വീടിന് സമീപത്തുനിന്ന് കുട്ടിയെ കാണാതായത്. പിന്നീട് നടത്തിയ തെരച്ചിലില്‍ കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. യുകെജി വിദ്യാര്‍ത്ഥിയാണ് കൊല്ലപ്പെട്ടത്.

സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ തെരച്ചിലാണ് നിര്‍ണായകമായത്. കുട്ടിയുടെ വീടിനടുത്തുള്ള കെട്ടിടത്തിലെ സിസി ടിവിയില്‍ കുട്ടി സ്ഥലത്തെ ഒരു യുവാവുമായി റോഡില്‍ ഓടിക്കളിക്കുന്നതായുള്ള ദൃശ്യം കണ്ടെത്തി. ജോജോയെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തതോടെ ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. കുട്ടിയെ പ്രകൃതി വിരുദ്ധ ബന്ധത്തിന് നിര്‍ബന്ധിച്ചുവെന്നും എതിര്‍ത്തപ്പോള്‍ കുളത്തിലേക്ക് തള്ളിയിട്ടുവെന്നുമാണ് ഇയാള്‍ മൊഴി നല്‍കിയത്. രാത്രി ഒമ്പതരയോടെ വീടിനടുത്തുള്ള കുളത്തില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

See also  മേയര്‍ ആര്യരാജേന്ദ്രന്‍-യദു തര്‍ക്കം പുനരാവിഷ്‌കരിച്ച് പൊലീസ്, കാറിലിരുന്നാല്‍ അശ്ലീല ആംഗ്യം കാണാം; മേയറുടെ വാദങ്ങള്‍ ശരിയെന്ന് പോലീസ്
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article