പെരുമ്പിലാവ്: സംസ്ഥാനത്ത് ലഹരിപ്പകയില്‍ ഒരു ജീവന്‍ കൂടി പൊലിഞ്ഞു. പെരുമ്പിലാവ് മുല്ലപ്പിള്ളിക്കുന്നിലെ നാലുസെന്റ് കോളനിയില്‍ കൊലപാതകത്തിന് കാരണം ലഹരിമാഫിയാ സംഘാംഗങ്ങള്‍ തമ്മിലുള്ള പകയെന്ന് പോലീസ്. മരത്തങ്ങോട്ട് വാടകയ്ക്ക് താമസിക്കുന്ന കടവല്ലൂര്‍ സ്വദേശി കൊട്ടിലിങ്ങല്‍ വീട്ടില്‍ അക്ഷയ് (കൂത്തന്‍-28) ആണ് മരിച്ചത്. കൊലപാതകത്തില്‍ മുഖ്യപ്രതി മുല്ലപ്പിള്ളി നാലുസെന്റ് കോളനിയില്‍ മണ്ടുമ്പാല്‍ വീട്ടില്‍ ലിഷോയ് ഉള്‍പ്പെടെ നാലുപേര്‍ പിടിയിലായി. അടുത്തിടെയാണ് അക്ഷയയുടെ വിവാഹം നടന്നത്.
വെട്ടേറ്റ അക്ഷയ് രക്തത്തില്‍ക്കുളിച്ചാണ് വീടിനു പുറത്തേക്കോടിയത്. വീടിന്റെ പടിയിലും രക്തം തളംകെട്ടിക്കിടപ്പുണ്ട്. ലഹരി കേസില്‍ ജയിലിലായിരുന്ന ലിഷോയ് അടുത്തിടെയാണ് പുറത്തിറങ്ങിയത്. നിരവധി കേസുകളില്‍ പ്രതിയായ ‘കൂത്തന്‍’ എന്ന് വിളിക്കുന്ന അക്ഷയും അറിയപ്പെടുന്ന റൗഡിയാണ്. ഭര്‍ത്താവിനെ ആക്രമിക്കുന്നത് കണ്ട് അക്ഷയുടെ ഭാര്യ തൊട്ടടുത്ത വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു. സുഹൃത്തുക്കളും ലഹരി കച്ചവടക്കാരുമായിരുന്നു കൊല്ലപ്പെട്ട അക്ഷയ്യും ലിഷോയിയും ബാദുഷയും.