പുതുവർഷ രാത്രിയിൽ തൃശ്ശൂരിൽ പതിനാലുകാരൻ യുവാവിനെ കുത്തിക്കൊന്നു, പ്രതി സ്‌കൂളിലും സ്ഥിരം പ്രശ്‌നക്കാരൻ

Written by Taniniram

Published on:

തൃശൂര്‍: തൃശൂരില്‍ പുതുവര്‍ഷ രാത്രിയില്‍ നാടിനെ ഞെട്ടിച്ച് കൊലപാതകം യുവാവിനെ കത്തികൊണ്ട് കുത്തിക്കൊന്ന കേസില്‍ പതിനാലുകാരന്‍ കസ്റ്റഡിയില്‍. ഒപ്പമുണ്ടായിരുന്ന പതിനാറുകാരനെയും പൊലീസ് പിടികൂടിയിട്ടുണ്ട്. യുവാവിനെ കൊല്ലാന്‍ ഉപയോഗിച്ച കത്തി 14 കാരന്റേത് തന്നെയെന്ന് പൊലീസ് പറയുന്നു. ഈ കത്തി കയ്യില്‍ കരുതിയാണ് വിദ്യാര്‍ഥി നടന്നിരുന്നത്.

ഒരിക്കല്‍ സഹപാഠിയെ കത്തി കാട്ടി ഭീഷണിപ്പെടുത്തിയതിന് പതിനാലുകാരനെ നേരത്തെ സ്‌കൂളില്‍ നിന്ന് പുറത്താക്കിയിരുന്നുവെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. തൃശൂര്‍ പാലിയം റോഡ് സ്വദേശി ലിവിന്‍ (30) ആണ് പുതുവര്‍ഷ രാത്രിയില്‍ കൊല്ലപ്പെട്ടത്. സംഭവത്തില്‍ പതിനാലും പതിനാറും വയസുള്ള രണ്ട് പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്. വിദ്യാര്‍ത്ഥികള്‍ ലഹരിക്ക് അടിമകള്‍ ആണോ എന്ന് പരിശോധിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. പ്രതികളായ വിദ്യാര്‍ത്ഥികള്‍ കഞ്ചാവ് ഉപയോഗിക്കുന്നവരാണെന്നാണ് പൊലീസിന് ലഭിച്ച വിവരം. ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്ന് അറിയാന്‍ രണ്ട് പ്രതികളുടെയും വൈദ്യപരിശോധന നടത്തി. പെണ്‍കുട്ടികളുമായി വന്നത് ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് പാലിയം റോഡ് സ്വദേശി ലിവിങ് ഡേവിസിനെ പതിനാലുകാരന്‍ കൊലപ്പെടുത്തിയത്. പ്രതികള്‍ക്ക് മുമ്പും ക്രിമിനല്‍ പശ്ചാത്തലമുണ്ട്. മോഷണക്കേസില്‍ ഇരുവരും പിടിയിലായിട്ടുണ്ടെന്നുമാണ് സൂചനകള്‍. അന്ന് പ്രായത്തിന്റെ ആനുകൂല്യത്തില്‍ രക്ഷപ്പെടുകയായിരുന്നു എന്നാണ് വിവരം. ഇന്നലെ രാത്രിയാണ് കൊലപാതകം നടന്നത്. തൃശ്ശൂര്‍ ജില്ലാ ആശുപത്രിക്ക് മുന്നില്‍ തേക്കിന്‍കാട് മൈതാനിയില്‍ ഇരിക്കുകയായിരുന്ന കുട്ടികളുമായി ലിവിന്‍ തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. രണ്ട് പെണ്‍കുട്ടികള്‍ക്കൊപ്പം എത്തിയത് ലിവിന്‍ ചോദ്യം ചെയ്തതാണ് കൊലപാതകത്തില്‍ കലാശിച്ചത്.

See also  ബിഗ്‌ബോസിന് പുതിയ അവതാരകന്‍

Leave a Comment