തൃശ്ശൂരിൽ ജ്വല്ലറി കുത്തിത്തുറന്ന് മോഷണം; മോഷ്ടിച്ചത് 8 കിലോയോളം ആഭരണങ്ങൾ പോലീസ് അന്വേഷണം തുടങ്ങി

Written by Taniniram

Published on:

വിയ്യൂർ: തൃശൂർ വിയ്യൂരിനെ ഞെട്ടിച്ച് റോബറി. ജ്വല്ലറി കുത്തിത്തുറന്ന് മോഷണം. വിയ്യൂർ ഡി.കെ ജ്വല്ലറിയിൽ നിന്നാണ് എട്ട് കിലോയോളം വെള്ളി ആഭരണങ്ങൾ മോഷണം പോയിരിക്കുന്നത്. സംഭവത്തെ തുടർന്ന് വിയ്യൂർ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഇന്നലെ പുലർച്ചെ രണ്ട് മണിയോട് കൂടിയാണ് സംഭവം നടന്നത്.

തൃശൂർ വിയ്യൂർ മണലാറുകാവ് ക്ഷേത്രത്തിന് അടുത്തുള്ള ഡി.കെ ജ്വല്ലറിയിലാണ് മോഷണം നടന്നത്. ഉടമ രാവിലെ കടതുറക്കാൻ എത്തിയപ്പോഴാണ് മോഷണ വിവരമറിയുന്നത്. ജ്വല്ലറിയുടെ മുൻവശത്തെ ഷട്ടറിന്റെ രണ്ട് പൂട്ടും ആയുധം ഉപയോഗിച്ച് തകർത്താണ് മോഷ്ടാവ് അകത്ത് പ്രവേശിച്ചത്. ജ്വല്ലറിക്ക് ഉള്ളിൽ പ്രദ‌ർശനത്തിനായി വച്ചിരുന്ന സൂക്ഷിച്ചിരുന്ന വെള്ളിയാഭരണങ്ങളാണ് കവർന്നത്. ഏകദേശം എട്ട് കിലോയോളം വെള്ളി ആഭരണങ്ങൾ മോഷണം പോയി. ലോക്കറിനുള്ളിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണം കവർന്നെടുക്കാനുള്ള ശ്രമവും നടത്തിയിരുന്നു.

കഴിഞ്ഞ വർഷം ഏപ്രിലിലാണ് ജ്യോതി പ്രേംകുമാർ, രാമചന്ദ്രൻ, സന്തോഷ്, വിനോദ് കുമാർ എന്നിവർ ചേർന്ന് ജ്വല്ലറി തുടങ്ങിയത്. സംഭവസ്ഥലം ദൃശ്യമാകുന്ന രീതിയിൽ സമീപത്ത് സിസിടിവി ഇല്ലാത്തതിനാൽ മോഷ്ടാവിനെക്കുറിച്ചുള്ള സൂചന ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല. തിരൂർ പള്ളിയിൽ പെരുന്നാൾ ആയിരുന്നതിനാൽ രാത്രി 12 മണി വരെ സമീപത്ത് പോലീസ് പട്രോളിംഗ് ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ 12 മണിക്ക് ശേഷമാണ് കൃത്യം നടന്നിരിക്കുന്നത് എന്ന് പോലീസ് പറയുന്നു. സംഭവത്തിൽ അന്വേഷണം ഉർജ്ജിതമാക്കിയതായി പോലീസ് പറഞ്ഞു.

See also  അമ്മയിൽ അംഗത്വം നൽകാം എന്ന് പറഞ്ഞു പീഡനം: ഇടവേള ബാബുവിനെതിരെ കേസ്…

Leave a Comment