നാട്ടുകാരുടെ ഉറക്കം കെടുത്തിയ കള്ളൻ പിടിയിൽ… പകൽ മാന്യൻ; രാത്രി സ്വഭാവം വേറെ…

Written by Web Desk1

Published on:

കാസർകോട് (Kasargodu) : കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാട് ആയിരുന്നു കള്ളന്റെ ശല്യം ഉണ്ടായിരുന്നത്. നാട്ടുകാരുടെ ഉറക്കം കെടുത്തിയ കള്ളൻ പിടിയിൽ. എന്നാൽ പിടിയിലായ കള്ളനെ കണ്ടെപ്പോൾ നാട്ടുക്കാർ ഞെട്ടി. നാട്ടുക്കാരുടെ പ്രിയപ്പെട്ട അമ്പലവയൽ സ്വദേശി ആബിദാണ് അറസ്റ്റിലായത്.

കാഞ്ഞങ്ങാട് ഒരു തുണിക്കടയിൽ സെയിൽസ്മാനാണ് ആബീദ്. മോഷണം പതിവായതോടെ നാട്ടുക്കാർ പോലീസിൽ പരാതി നൽക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് യുവാവ് പിടിയിലായത്. പകൽ സമയത്ത് മാന്യൻ , പക്ഷേ രാത്രിയായാൽ ഇയാളുടെ സ്വഭാവം മാറി മോഷണത്തിനിറങ്ങും എന്ന് നാട്ടുക്കാർ പറഞ്ഞു. കാഞ്ഞങ്ങാട് നഗരത്തിലെ രണ്ട് വീടുകളിൽ മോഷണം നടത്തിയത് ഇയാളാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

ഒരു സുരക്ഷാ ജീവനക്കാരന്റെതും അന്യഭാഷാ തൊഴിലാളികളായ രണ്ടുപേരുടെ ഉൾപ്പെടെ നിരവധി മൊബൈൽ ഫോണുകൾ മോഷ്ടിച്ചതായി പോലീസ് ചോദ്യം ചെയ്യലിൽ ഇയാൾ സമ്മതിച്ചു. മോഷണ വസ്തുക്കൾ തിരൂർ, തിരുവനന്തപുരം തുടങ്ങിയ ഇടങ്ങളിൽ കൊണ്ടുപോയി വിറ്റുവെന്നാണ് മൊഴി. റിസോർട്ടിലെ കവർച്ച ഉൾപ്പെടെ വയനാട്ടിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി ഇയാൾക്കെതിരെ എട്ട് കേസുകൾ ഉണ്ടെന്ന് പോലീസ് പറഞ്ഞു.

Related News

Related News

Leave a Comment